Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടോത്ത് കല്ല്യാണി...എന്റെ അമ്മ

kodoth-amma

എന്റെ അച്ഛൻ അമ്മയെ കോടോത്ത് നിന്ന് കൊണ്ടുവരുമ്പോൾ അമ്മയ്ക്ക് പ്രായം പതിമൂന്ന്. മലയോര മേഖലയിൽ വിപ്ലവ പാർട്ടികളുടെ അമരക്കാരായി നിന്ന അമ്മാവ ൻമാരുടെ ഒക്കത്ത് കയറിയിരുന്ന് ഇ.എം.എസ്സിനും എ.കെ.ജിക്കും ഹാരം അണിയിച്ചതും, വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പല പ്രമുഖ നേതാക്കൾക്ക് ഭക്ഷണം വിളമ്പിയതും അമ്മ പലപ്പോഴായി പറയാറുണ്ട്. പണ്ട് സ്കൂൾ അവധികാലത്ത് ഒടയംചാലിൽനിന്ന് ബസ്സിറങ്ങി അമ്മയുടെ കൂടെ കോടോത്തേക്ക് നടന്നു പോകണം. രാവിലെ ബസ്സിറങ്ങിയാൽ വഴിയരികിലെ ഓരോ വീട്ടിലും ക്ഷേമാന്വേഷണം നടത്തി ചായ കുടിച്ചും, തിന്നും മാത്രമേ കോടോത്ത് എത്തുകയുള്ളൂ.

വയലിൽ പണിയെടുത്തും കല്ലും മണ്ണും ചുമന്നും മക്കളെ വലുതാക്കിയ എന്റെ അമ്മ. അമ്മയുണ്ടാക്കുന്ന കറികളിൽ എനിക്ക് ഏറ്റവും ഇഷ്ടം തക്കാളി വെള്ളമാണ്. എന്റെ വെല്ലുവിളിയിൽ എത്ര കിണഞ്ഞു പരിശ്രമിച്ചും അതുണ്ടാക്കാൻ ശ്രമിച്ച എന്റെ ഭാര്യയ്ക്ക് എന്നും പരാജയം മാത്രം. 

മീൻ മാർക്കറ്റിലെ മുക്കുവത്തിമാർക്കും കൂലിയങ്കലിലെ മാപ്പിളമാർക്കും എന്റെ അമ്മ "ചെട്ടിയാർച്ചമ്മ" ആണ്. നാട്ടുകാർക്ക് കോടോത്ത് കല്ല്യാണി. ചിലർ തമാശയോടെ "കല്ല്യാണികുട്ടി". ഒരായുസ്സ് മുഴുവൻ പലർക്കും വച്ചും വിളമ്പിയും പരിപാലിച്ചും തേര് തെളിക്കുന്ന എന്റെ അമ്മ....കുമ്പിട്ട് നമസ്കരിക്കുന്നു... 

Your Rating: