Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ അമ്മയൊരു രാഞ്ജി

വിനയം എന്ന വാക്ക് എന്നെ സ്പർശിച്ചത് അമ്മ എന്ന പുണ്യത്തിലൂടെയാണ്. എന്റെ അമ്മ എന്നത് പുണ്യം തന്നെയാണ്. സ്ത്രീയേ മറ്റുളളവർ ‘വിനയം ഉളള സ്ത്രീ’ എന്ന് പറയണമെങ്കിൽ അവൾ അത്രമാത്രം ഭർത്താവിനും കുടുംബത്തിനും വേണ്ടി സ്വയം സമർപ്പിച്ചവൾ ആയിരിക്കണം, ഞാൻ മനസ്സിലാക്കിയിടത്തോളം അത് ഈ ലോകത്തിൽ കുറച്ചു പേർക്കു മാത്രം കിട്ടുന്ന അംഗീകാരങ്ങളിൽ ഒന്നാണ്. അത് നേടിയെടുക്കുവാൻ കഴിഞ്ഞവൾ ആണ് എന്റെ അമ്മ.

എന്റെ അപ്പയും അമ്മയും പിന്നെ ഞങ്ങൾ മൂന്നു പെൺകുട്ടികളും അടങ്ങുന്നതാണ് എന്റെ കുടുംബം അല്ലെങ്കിൽ എന്റെ സ്വർഗ്ഗം. രാവിലെ ഞങ്ങൾ ഉണരുമ്പോൾ അപ്പയും അമ്മയും കൂടി ഒരുമിച്ചുളള പ്രാർഥന കണ്ടിട്ടാണ്. അതിനുശേഷം മാത്രമേ അമ്മ ചിട്ടയായുളള കുടുംബ ജോലികൾ തുടങ്ങുകയുളളൂ. മക്കളിൽ വിശ്വാസത്തിന്റെ വേര് വളർത്തുവാൻ അമ്മ കാണിച്ചു തന്ന ‘ഒന്നാമത്തെ പാഠം’ വൈകുന്നേരങ്ങളിൽ ഒരുമിച്ച് പ്രാർഥിച്ച്, ഒരുമിച്ച് മാത്രമേ ഭക്ഷണം അമ്മ വിളമ്പുകയുളളൂ. അമ്മ പറയുമായിരുന്നു .ഒരുമിച്ച് കഴിക്കുന്ന ഭക്ഷണത്തിന് സ്വാദ് കൂടും എന്ന്. ഇപ്പോൾ ഓർക്കുമ്പോൾ പിന്നീട് കഴിഞ്ഞ ഒന്നിനും ആ സ്വാദ് നൽകാൻ കഴിഞ്ഞില്ല എന്ന് തോന്നി പോകുന്നു. അതാണ് അമ്മയുടെ സ്നേഹത്തിന്റെ സ്വാദ്.

ഞങ്ങളുടെ അപ്പയേ എന്നും സന്തോഷവനായി മാത്രമേ ഞാൻ കണ്ടിട്ടൊളളൂ. അത് അമ്മയുടെ മാത്രം ക്രെഡിറ്റ് ആയിട്ട് മാത്രമെ എനിക്ക് തോന്നിയിട്ടുളളൂ. ലോകത്തിലെ ഏതൊരു മനുഷ്യന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീ ഉണ്ടാകും എന്ന് പറയും പോലെ എന്റെ അമ്മയായിരുന്നു അപ്പയുടെ ചിരിയുടെ പിന്നിലെ രഹസ്യം. ഒരിക്കലും അമ്മ അപ്പയോട് വഴക്കു പിടിക്കുന്നത് ഞാൻ കണ്ടിട്ടില്ല. തങ്ങളുടെ മക്കളെ അവരുടെ കുടുംബത്തിൽ ഭർത്താവിന് കീഴ്പ്പെട്ട് ജീവിക്കുവാൻ മക്കളെ അമ്മ പഠിപ്പിച്ച രണ്ടാമത്തെ പാഠം

ജീവിതത്തിൽ മകൾക്കും ഭർത്താവിനും വേദനകൾ ഉണ്ടാകുമ്പോൾ ഒപ്പം വേദനിക്കുന്ന ഒരു സ്ത്രീയേയും ഞാൻ അമ്മയിൽ കണ്ടു. ഒപ്പം അതിനെ മറികടക്കാൻ അമ്മ തരുന്ന ഓരോ വാക്കും എല്ലാം ശരിയാകും ജീവിതത്തിൽ ഉയർച്ച താഴ്ച്ചകൾ ഉണ്ടായില്ലെങ്കിൽ പിന്നെ എന്ത് ജീവിതം മക്കളേ, ചിരിച്ചു കൊണ്ട് അമ്മ പറയും. മക്കളേ ജീവിതത്തിൽ തളർന്നു പോകാതെ എഴുന്നേറ്റു നിൽക്കുവാൻ പഠിപ്പിച്ച ‘മൂന്നാമത്തെ പാഠം’.

ഒരിക്കൽ അപ്പന് ബൈപാസ് വേണ്ടി വന്നു. ഓപറേഷൻ കുറച്ചു റിസ്ക്ക് ആണ്. പ്രായം കണക്കിൽ എടുക്കുമ്പോൾ എന്ന് ഡോക്ടറർ പറഞ്ഞപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ അപ്പ അമ്മയുടെ കൈകളിൽ പിടിച്ചിട്ടു ഡോക്ടറിനോട് പറഞ്ഞു. എന്റെ ഭാര്യയുടെ മനസ്സും പ്രാർഥനയും ഉണ്ടെങ്കിൽ ഈ ലോകത്ത് എത്ര വലിയ കാര്യങ്ങളും അതിജീവിച്ച് ഞാൻ തിരിച്ചു വരും ഡോക്ടറെ. ഈ വാക്കുകൾ ഇന്നും ഞാൻ സന്തോഷത്തോടെ ഓർത്തു പോകുന്നു.

ഇന്ന് ഞാൻ ഒരു ഭാര്യയും അമ്മയും ആയി കഴിഞ്ഞു. എന്നിൽ എന്തെങ്കിലും തരത്തിൽ ഉളള നന്മകൾ അവശേഷിപ്പിക്കുന്നുണ്ടെങ്കിൽ അത് എന്റെ അമ്മ പകർന്നു നൽകിയ പാഠങ്ങൾ ആണ്. മക്കളെ നല്ല സ്വഭാവത്തിന്റെ ഉടമകളായി വളർത്തണമെങ്കിൽ ആ അമ്മ ഒരു രാജ്ഞി ആയിരിക്കണം. 

Your Rating: