Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തഴുകുന്ന സ്നേഹമാണമ്മ

ഒരു മയിൽ പീലി പോലെൻ മനതാരിൽ
തഴുകുന്ന സ്നേഹമാണമ്മ
അകലെയാണെങ്കിലും അരികെയിരിക്കുന്ന
സ്വാന്തന തണലാണെന്റമ്മ

സുഖവും ദുഖവും പടികടന്നെത്തുമ്പോൾ
അരികിലണക്കുമെന്നമ്മ
അറിവിന്റെ അലകളെ പോലെയൻ ആത്മാവിൽ
ഒഴുകുന്ന പുഴയാണെന്റമ്മ

ഒരു നല്ല പുസ്തകം എന്ന പോലെ
അറിവിന്റെ നിറകുടമമ്മ
ഇരുളും വെളിച്ചവും ഇടമാറിയെത്തുമോൾ
ന ിഴലായ് കൂടെ എന്‍ അമ്മ

ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു പിടി നന്മകൾ
പകര്‍ന്നൊരു കാരുണ്യമമ്മ
ഏകാന്തതയിൽ അലസമായ് അലയുമ്പോൾ
ഒരു മാർദർശനിയെന്റമ്മ

കനിവില്ലാ ലോകത്തും കൈവിടാതെന്നെ
കാക്കുന്ന വാത്സല്യമമ്മ
ഒരുമൺചിരാതിലെ അണയാത്ത തിരിയായ്
പ്രതീക്ഷ തൻ പ്രകാശമായ് അമ്മ
ഇൗ ജന്മം എനിക്കായ് ജഗദീശൻ നൽകിയ
കടലോളം പുണ്യമെന്റമ്മ 

Your Rating: