Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്മയുടെ ചായയിൽ സ്നേഹവും, കരുതലും

‘ഉമ്മയില്ലാത്തൊരെന്റെ ഉമ്മയായിരുന്നു എന്റെ ഉമ്മൂമ്മ’. ‌അതിരാവിലെ എനിക്ക് ചായ തന്ന് എന്റെ മുഖത്തെ സന്തോഷത്തിൽ സംതൃപ്തി കണ്ടെത്തുന്ന എന്റെ ഉമ്മ.എന്തൊരു രുചിയായിരുന്നു ആ ചായയ്ക്ക്.

കാലം ഒരുപാട് കഴിഞ്ഞു പോയി, ഞാൻ ഗൾഫിൽ വന്നു, പ്രവാസിയായി. പല കടകളിൽ നിന്നു ചായ കുടിച്ചു നോക്കി, കിട്ടിയില്ലാ ആ രുചി.

ജോലിയുടെ ഭാഗമായി പല പഞ്ചനക്ഷത്ര ഹോട്ടലുകളിലും പോയി പല രീതിയിലുമുളള ചായ കുടിച്ചു, കിട്ടിയില്ലാ ആ രുചി.

ലോകത്തിന്റെ വിവിധ കോണുകളിൽ പറന്നു, അവിടൊന്നും എന്റെ ഉമ്മ തന്നൊരു ചായയുടെ രുചി ഉണ്ടായിരുന്നില്ല !

അതെ എന്റെ ഉമ്മ തരുന്നൊരു ചായയിൽ സ്നേഹവും, കരുതലും......... പിന്നെ മറ്റെന്തോ അദൃശ്യമായതെന്തോ കലർത്തിയിരുന്നു ! 

Your Rating: