Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഡ്മണ്ടൻ സെന്റ് മേരീസ് പള്ളിയിൽ വാങ്ങിപ്പ് പെരുന്നാൾ

st-marys-3

എഡ്മണ്ടൻ∙ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഈ വർഷം ആഗസ്റ്റ് 13നും, 14നും (ശനി, കൊണ്ടാടും. മൂന്നു പുരോഹിതന്മാരുടെ കാർമികത്വത്തിൽ അർപ്പിക്കുന്ന സമൂഹബലിയാണ് ഈ വർഷത്തെ സവിശേഷത എന്ന് വികാരി റവ.ഫാ.സെബു പോൾ വെണ്ട്രപ്പിള്ളിൽ അറിയിച്ചു. ആഗസ്റ്റ് 12നും, 13നും, 14നും ജെഎസ് വിബിഎസിന്റെ സമാപനവും, സൺഡേ സ്കൂൾവാർഷികവും, ജെഎസ്എസ്എൽസി സർട്ടിഫിക്കറ്റ് വിതരണവും നടക്കും.

st-marys

ആകമാന സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിൽപെട്ട ഈ പള്ളി, ‘അമ്മയുടെ പള്ളി’ എന്ന് നാമകരണം ചെയ്തു അനുഗ്രഹിച്ചു സ്ഥാപിച്ചത് കാലം ചെയ്ത പരി. ഇഗ്നാതിയോസ് സക്കാ ഒന്നാമൻ പാത്രിയാർക്കീസ് ബാവയാണ്. പരിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ടും, വി. ഗീവറുഗീസ് സഹദായുടെ തിരുശേഷിപ്പും സ്ഥാപിതമായിട്ടുള്ള അനുഗ്രഹീത സെന്റ് മേരീസ് കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയുടെ ചാപ്പലാണ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി. പെരുന്നാൾ ദിവസത്തിൽ വിശ്വാസികൾക്ക് ഇടക്കെട്ടും തിരുശേഷിപ്പും വണങ്ങി മുത്തുനതിനുള്ള അവസരം ലഭിക്കുന്നു.

എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാനയും, മധ്യസ്ഥ പ്രാർത്ഥനയും ഈ പള്ളിയിൽ നടത്തപ്പെടുന്നു. വിശുദ്ധ ശെമവോൻ ശ്ലീഹായും, വിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയും ഇടവകയുടെ കാവൽപിതാക്കന്മാരാണ്.

st-marys-2

ഈവർഷത്തെ പെരുന്നാളാഘോഷങ്ങളിലും, തുടർന്നുള്ള നേർച്ചസദ്യയിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു. വികാരി: റവ.ഫാ.സെബു പോൾ വെണ്ട്രപ്പിള്ളിൽ, ട്രസ്റ്റി : വർഗീസ് ഐസക്, സെക്രട്ടറി : സിനോജ് എബ്രഹാം.

വിശദ വിവരങ്ങൾ- Website: www.stmarysedmonton.ca, Email: secretary@stmarysedmonton.ca, Phone: 1(780) 851-5424, 1(780) 616-2325.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: