Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

106-ാം സാഹിത്യ സല്ലാപം ‘കൊച്ചേച്ചിയോടൊപ്പം’  

img-01

ഡാലസ്∙ സെപ്റ്റംബര്‍ 3 ശനിയാഴ്ച സംഘടിപ്പിക്കുന്ന 106-ാം അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘കൊച്ചേച്ചിയോടൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. സുപ്രസിദ്ധ അമേരിക്കന്‍ മലയാളിയും എഴുത്തുകാരിയും സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നത വ്യക്തിത്വവുമായ ‘കൊച്ചേച്ചി’ എന്നറിയപ്പെടുന്ന ത്രേസ്യാമ്മ തോമസ്‌ നാടാവള്ളിയിലിനെ ചടങ്ങിൽ ആദരിക്കും. ഈ സല്ലാപത്തില്‍ പങ്കെടുക്കാനും കൊച്ചേച്ചിയോടൊപ്പം തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും താൽപര്യമുള്ള എല്ലാവരെയും സാഹിത്യ സല്ലാപത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
2016 ഓഗസ്റ്റ്‌ 14 ഞായറാഴ്ച സംഘടിപ്പിച്ച 105-ാം അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘മാത്യു നെല്ലിക്കുന്നിനോടൊപ്പം’ ആയിരുന്നു. അമേരിക്കന്‍ മലയാളിയും ടെക്സാസിലെ ഹൂസ്റ്റണില്‍ സ്ഥിര താമസക്കാരനും പ്രശസ്ത എഴുത്തുകാരനുമായ  മാത്യു നെല്ലിക്കുന്നിലിനെ ആദരിക്കുവാനും വ്യക്തി ബന്ധങ്ങള്‍ അയവിറക്കുവാനും മലയാള ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള അദ്ദേഹത്തിന്‍റെ സംഭാവനകളെ വിലയിരുത്തുവാനും ഈ അവസരം ഉപയോഗിച്ചു.
 
മനോഹര്‍ തോമസ്‌, ജോണ്‍ മാത്യു, അറ്റോര്‍ണി മാത്യു വൈരമണ്‍, ബിനോയ്‌ സെബാസ്റ്റ്യന്‍, ജോസഫ്‌ പൊന്നോലി, ജോണ്‍ ആറ്റുമാലില്‍, ജോസഫ്‌ തച്ചാറാ ഹൂസ്റ്റണ്‍, ഡോ: എന്‍. പി. ഷീല, ഏ. സി. ജോര്‍ജ്ജ്, ത്രേസ്യാമ്മ തോമസ്‌ നാടാവള്ളില്‍, യു. എ. നസീര്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം,  മോന്‍സി കൊടുമണ്‍, ജോര്‍ജ്ജ് വര്‍ഗീസ്‌, ജേക്കബ്‌ തോമസ്‌, വര്‍ഗീസ് എബ്രഹാം, മാത്യു സ്റ്റീഫന്‍, പി. വി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍  എന്നിവര്‍ സല്ലാപത്തില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
 
സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ അന്നേദിവസം രാവിലെ 10 മുതല്‍ 12 വരെ  (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താൽപര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269
Join us on Facebook  https://www.facebook.com/groups/142270399269590/
 
വാര്‍ത്ത∙ ജയിന്‍ മുണ്ടയ്ക്കല്‍ 

Your Rating: