Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൂസ്റ്റൻ ഇവാഞ്ചലിക്കൽ ചർച്ച് കൺവൻഷൻ സെപ്റ്റംബർ 2 മുതൽ

Babykutty-Pullad

ഹൂസ്റ്റൺ ∙ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യാ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിലുളള വാർഷിക കൺവൻഷൻ സെപ്റ്റംബർ 2, 3 തീയതികളിൽ (വെളളി, ശനി) ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യാ ദേവാലയത്തിൽ നടത്തുന്നതാണ്. (10502, Altonbury LN, Huston, Tx-77031). വൈകിട്ട് 7ന് ഗാനശുശ്രൂഷയോടെ യോഗങ്ങൾ ആരംഭിക്കും.

steci

സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികനും ഗായകനും കീബോർഡിസ്റ്റുമായ സുവിശേഷകൻ ബേബിക്കുട്ടി പുല്ലാട് വചന പ്രഘോഷണം നടത്തും. ഭാരതത്തിലും വിദേശത്തുമായി അനേക സ്ഥലങ്ങളിൽ വചന ശുശ്രൂഷ നടത്തി വരുന്ന ഇദ്ദേഹത്തിന്റെ പ്രഥമ അമേരിക്കൻ സന്ദർശനമാണിത്. മാർത്തോമ സഭയിലെ സുവിശേഷകനും കൺവൻഷൻ പ്രാസംഗീകനുമായി കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പ്രവർത്തിയ്ക്കുന്ന ബേബിക്കുട്ടി പുല്ലാടിന്റെ ഉണർവ് പ്രസംഗങ്ങൾ ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാൻ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.
ബേബിക്കുട്ടി പുല്ലാടുമായി :832 560 5666

കൺവൻഷൻ വിവരങ്ങൾക്ക് :
റവ. കെ. ബി. കുരുവിള(വികാരി) : 281 636 0327
ബിജു ജോൺ :713 377 3656
ജോർജ് മാത്യൂസ് : 832 216 3711

വാർത്ത ∙ ജീമോൻ റാന്നി 

Your Rating: