Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്തീയ ഗാന സമാഹാരം പ്രകാശനം ചെയ്തു

Dylan-Digital-Photo-(111)

ഡാലസ് ∙ മലങ്കര കത്തോലിക്ക ഇടവകയുടെ ജൂബിലി സ്മരണികയായി ഇടവക തിരുന്നാളിനോടനുബന്ധിച്ചു എഴുനൂറോളം ഗാനങ്ങളുടെ സമാഹാര പ്രകാശനം നിർവ്വഹിച്ചു. ആരാധനകളിലും പ്രാർത്ഥനകളിലും ഉപയോഗിക്കുന്നതിന് അനുയോജ്യമായ ഗാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പെരുന്നാൾ സമാപന ദിവസം അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയസ് തിരുമേനി ഇടവക ഗായക സംഘം കോ ഓർഡിനേറ്റർ സാജൻ ചെറിയാന് ഗാന സമാഹാരങ്ങളുടെ പ്രതി നൽകികൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. ഈ ഗാനോപഹാരം ക്രൈസ്തവ വിശ്വാസികൾക്ക് സൗകര്യപ്രദമായ ഒന്നായി തീരട്ടെ എന്ന് അഭിവന്ദ്യ പിതാവ് ആശംസിച്ചു.

പുസ്തകം മനോഹരമായി ക്രമീകരിക്കുന്നതിന് ഇടവക വികാരി റവ. ഫാ. ജോസഫ് നെടുമാൻ കുഴിയിൽ, മോൻസി ജോർജ് എന്നിവരുടെ ആത്മാർത്ഥ സഹകരണവും ഉണ്ടായിരുന്നു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.