Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉന്നതമായ ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക : പി. മോഹൻ രാജ്

INOC-Gandhi-Jayanthi-meeting_Main-Photo

ഹൂസ്റ്റൺ ∙ ലോക ജനതയ്ക്ക് ഇന്ത്യ സംഭാവന ചെയ്ത ആദർശപുരുഷ നായ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച മൂല്യങ്ങളും ദർശനങ്ങളും ഇന്നും വളരെ പ്രസക്തമാണെന്നും ആ നല്ല ദർശനങ്ങളും മൂല്യങ്ങളും ഉൾക്കൊണ്ട് നല്ല നാളെയുടെ സന്ദേശവാഹകരായി തീരാൻ കഴിഞ്ഞ 10 വർഷമായി പത്തനംതിട്ട ഡിസിസി പ്രസിഡന്റായി പ്രവർത്തിക്കുന്ന പി. മോഹൻ രാജ് ആഹ്വാനം ചെയ്തു.

ഇന്ത്യൻ നാഷനൽ ഓവർസീസ് കോൺഗ്രസ്(INOC) ടെക്സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി സമ്മേളനത്തിൽ സംസാരി ക്കുകയായിരുന്നു അദ്ദേഹം. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണി(മാഗ്)ന്റെ ആസ്ഥാനമായ കേരളാ ഹൗസിൽ ഒക്ടോബർ 2 ഞായറാഴ്ച വൈകിട്ട് 5നാണു സമ്മേളനം സംഘടിപ്പിച്ചത്.

INOC-Gandhi-Jayanthi-meeting_Main-Photo1

ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് പൊന്നുപിളള യോഗത്തിൽ അധ്യക്ഷത വഹിച്ചു. കശ്മീരിലെ ഉറിയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 19 സൈനികർക്ക് ആദരാജ്ജലി അർപ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് സമ്മേളനം ആരംഭിച്ചത്. ചാപ്റ്റർ സെക്രട്ടറി ബേബി മണക്കുന്നേൽ സ്വാഗതം ആശംസിച്ചു. തുടർന്നു ഹൂസ്റ്റണിലെ നിരവധി സാമൂഹ്യ സാംസ്കാരിക നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജയിംസ് കൂടൽ (ഒഐസിസി മുൻ ഗ്ലോബൽ ട്രഷറർ), ശശിധരൻ നായർ(ഫോമാ മുൻ പ്രസിഡന്റ്) ജോർജ് കാക്കനാട്(പത്രാധിപർ ആഴ്ചവട്ടം) ജോർജ് മണ്ണിക്കരോട്ട് (പ്രസിഡന്റ് ഹൂസ്റ്റൺ മലയാളം സൊസൈറ്റി), ജീമോൻ റാന്നി (ഐഎൻഒസി ടെക്സാസ് ചാപ്റ്റർ ജോയിന്റ് സെക്രട്ടറി), വാവച്ചൻ മത്തായി (ഐഎൻഒി നാഷനൽ ജോയിന്റ് ട്രഷറർ), എബ്രഹാം ഈപ്പൻ (മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ്), തുടങ്ങിയവർ ആശംസ അർപ്പിച്ചു.

INOC-Gandhi-Jayanthi-meeting_Photo2

സമാധാനത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവ്, രാജ്യത്തിനുവേണ്ടി ജീവിച്ചു മരിച്ച ആ മഹാത്മാവിനോടെ ഇന്നത്തെ യുഗം അടുത്തറിയേണ്ടത് അനിവാര്യമാണെന്നും ആയുധങ്ങളെക്കാൾ മൂർച്ച വാക്കുകൾകൾക്കുണ്ടെന്നും തിരിച്ചറിഞ്ഞ ഗാന്ധിജി തലമുറകൾക്ക് പ്രചോദനമാകട്ടെയെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.

മുഖ്യാതിഥിയായ മോഹൻ രാജിനെ സംഘടനയുടെ നേതാക്കൾ പൊന്നാടയണിയിച്ച് ആദരിച്ചു. മോഹൻ രാജ് മറുപടി പ്രസംഗം നടത്തി. ട്രഷറർ ഏബ്രഹാം തോമസ് നന്ദി പ്രകാശിപ്പിച്ചു.

വാർത്ത ∙ ജീമോൻ റാന്നി 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.