Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി. ദൈവ മാതാവിന്റെ ഓർമ്മ പെരുന്നാളും ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും

Our-Catholicose

ഡാലസ്∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മ പെരുന്നാളും ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് സ്വീകരണവും ഓഗസ്റ്റ് 13, 14 ദിവസങ്ങളിൽ.

13 ശനി വൈകിട്ട് 5ന് സന്ധ്യാ പ്രാർഥനയെ തുടർന്ന് ശ്രേഷ്ഠ ബാവാ തിരുമേനിക്ക് ഇടവകാംഗങ്ങൾ സമുചിതമായ വരവേൽപ് നൽകും. ഈ ദേവാലയത്തിലെ പ്രഥമ സന്ദർശനമെന്ന നിലയിൽ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവായെ കത്തിച്ച മെഴുകുതിരകളുമേന്തി, വിശ്വാസികൾ നിരനിരയായി അണിനിരന്ന്, ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പളളി മേടയിലേക്ക് ആനയിക്കും. തുടർന്ന് പ്രഗത്ഭ വാഗ്മിയും വചന പ്രഘോഷകനുമായ റവ. ഫാ. ബിജു ദാനിയേൽ വർഗീസ്(വൈസ് സെന്റ് ജൂഡ് മലങ്കര മിഷൻ) പ്രഭാഷണം നടത്തും. സൺഡേ സ്കൂൾ കുട്ടികൾക്കായുളള അവാർഡ് വിതരണം ശ്രേഷ്ഠ ബാവാ തിരുമനസു നിർവ്വഹിക്കും.

14 ഞായർ രാവിലെ 8.45 ന് പ്രഭാത പ്രാർഥനയെ തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ വി. കുർബാന അർപ്പണം നടക്കും. വിശ്വാസികൾ, മുത്തുക്കുട, കൊടി തുടങ്ങിയ പളളി ഉപകരണങ്ങളുമേന്തി ഭക്തി ഗാനങ്ങൾ ആലപിച്ച് ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന വർണശബളവും ഭക്തി നിർഭരവുമായ ‘റാസ’ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും.

വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയപ്പെട്ട് മാതാവിനോടുളള പ്രത്യേക മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും. ഇടവകയിലും സമീപ ഇടവകയിൽ നിന്നുമായി ഒട്ടനവധി വിശ്വാസികൾ പെരുന്നാൾ ചടങ്ങുകളിൽ പങ്കുചേരും. വികാരി റവ. ഫാ. തോമസ് കോര, വൈസ് പ്രസിഡന്റ് പ്രദീഷ് തോമസ്, സെക്രട്ടറി ബിനോയ് മാത്യു, ട്രസ്റ്റി ജോബി പൗലോസ് എന്നിവരുടെ നേതൃത്വത്തിലുളള കമ്മിറ്റി വേണ്ടതായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. 12 മണിക്ക് സ്നേഹവിരുന്നോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം ആകും.

മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ 

Your Rating: