Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റവ. സാം തോമസ് സയോൺ ഗോസ്പൽ അസംബ്ലി ശുശ്രൂഷകൻ

SamThomas_Pr

കാനഡ∙ ടൊറന്റോ സയോൺ ഗോസ്പൽ അസംബ്ലി സീനിയർ ശുശ്രൂഷകനായി പാസ്റ്റർ സാം തോമസ് നിയമിതനായി. സഭാശുശ്രുഷയിൽ നിന്നും സ്ഥാനം ഒഴിയുന്ന പാസ്റ്റർ വിൽസൺ വർക്കി പുതിയ ശുശ്രൂഷകനു സഭയുടെ ചുമതലകൾ കൈമാറി. പാസ്റ്റർ ഈശോ ഫിലിപ്പ് അനുഗ്രഹ പ്രാർത്ഥന നടത്തി.

സെറാമ്പൂർ കോളേജിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുളള്ള പാസ്റ്റർ സാം തോമസ് കഴിഞ്ഞ 28 വർഷത്തിലധികമായി ഗുജറാത്തിലും രാജസ്ഥാനിലും സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. ഗുജറാത്ത് ക്രിസ്ത്യൻ ആശ്രമം രജിസ്റ്റ്ട്രാർ, ഫിലഡൽഫിയ ബൈബിൾ കോളജ് അധ്യാപകൻ, ഐസിപിഎഫ് എഞ്ചലോസ് ടീം ലീഡർ, ഗ്രീൻ സിറ്റി ബൈബിൾ ചർച്ച് സീനിയർ പാസ്റ്റർ, അഹമ്മദബാദ് പെന്തക്കോസñൽ ഫെലോഷിപ്പ് പ്രസിഡന്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട ്.
ഗ്രേസി സാം തോമസ് ഭാര്യയും ബെൻസൺ, ജെന്നിഫർ എന്നിവർ മക്കളുമാണ്.

വാർത്ത∙നിബു വെള്ളവന്താനം 

Your Rating: