Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാമത് സെന്റ് മേരീസ് 5k Run/Walk 24 ശനിയാഴ്ച റോക് ലൻഡ് സ്റ്റേറ്റ് പാർക്കിൽ

StMarys5Krunflyer

റോൿലൻഡ് ∙ റോക് ലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ സെന്റ് മേരീസ് യൂത്ത് ലീഗ് (SMYLE) ന്റെ നേതൃത്വത്തിൽ നാലാമത് 5k Run/Walk സെപ്റ്റംബർ 24 ശനിയാഴ്ച നടത്തുന്നു. രാവിലെ 10 നു റോൿലൻഡ് സ്റ്റേറ്റ് പാർക്കിൽ (299 Rockland Lake Rd, Valley Cottage, New York 10989) ആണു പരിപാടി. ഇടവക വികാരി ഫാ. ഡോ. രാജു വർഗീസിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജനങ്ങൾ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന 5k Run/Walkന് എല്ലാ വിഭാഗം ആളുകളുടെയും വൻ പിന്തുണ ലഭിക്കുന്നുണ്ട്. ഈ പരിപാടിയിൽ നിന്നു ലഭിക്കുന്ന രജിസ്ട്രേഷൻ ഫീ അടക്കമുളള മുഴുവൻ സംഭാവനകളും അതാത് വർഷങ്ങളിൽ തിരഞ്ഞെടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് നൽകുന്നത്. Leukimia & Lymphoma Society(LLS) നാണ് ഇക്കൊല്ലം ലഭിക്കുന്ന തുക മുഴുവൻ നൽകുക.

2013 ൽ ആരംഭിച്ച ഈ ഉദ്യമം എല്ലാ വർഷവും ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ശേഖരിക്കുന്ന ഫണ്ട് കണക്കിലെടുക്കുമ്പോഴും വൻ വളർച്ചയാണ് കാണിക്കുന്നത്. ആദ്യ വർഷം 300 ഉം രണ്ടാം വർഷം 360 ഉം മൂന്നാം വർഷം 385 പേരും പങ്കെടുത്ത 5k Run ലൂടെ 30000 ഡോളർ, Leukimia & Lymphoma Society, Michael J Fox foundation, Love 146 എന്നീ സംഘടനകൾക്ക് നൽകുവാൻ സാധിച്ചത് സംഘാടകർ വളരെ വിലമതിക്കുന്ന കാര്യമാണ്. നാം ജീവിക്കുന്ന മണ്ണിന്റെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്നതിനും അത് മറ്റുളളവരെ ബോധ്യമാക്കുന്നതിനും ഈ ഓട്ടത്തിലൂടെ സാധിക്കുന്നതാണ്. Leukimia & Lymphoma Society ക്ക് സംഭാവന നൽകുന്നതിലൂടെ മാരകമായ ബ്ലഡ് ക്യാൻസറിന് പ്രതിവിധി ഉണ്ടാകാൻ ഈ ഉദ്യമം സഹായിക്കട്ടെ എന്ന് സംഘാടകർ പ്രത്യാശിക്കുന്നു.

5k ഓട്ടത്തിലും നടപ്പിലും പങ്കെടുക്കുന്നവർ എട്ടരമണിക്ക് വന്ന് രജിസ്ട്രേഷൻ കിറ്റും മറ്റും ശേഖരിച്ച് 10 മണിക്കുളള ഓട്ടത്തിനായി തയാറെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. 5k യുടെ ആവശേകരമായ രംഗങ്ങൾക്ക് ഊർജം പകരുന്നതിനുവേണ്ടി DJ USA അനർഘ നിമിഷങ്ങൾ അഭ്രപാളികളിൽ പകർത്തുന്നതിന് അനിഷ് തിവാലി ഫോട്ടോഗ്രഫി തുടങ്ങിയവരും ആംപ്സ്കോ ഇലക്ട്രിക്കൽസ്, സുമാ ട്രാവൽസ്, സിതാർ പാലസ്, പാലിസേഡ്സ് ഓഡി, ഷീലാ ബേർഗ് റിയൽറ്റി, സ്വാദ് റസ്റ്ററന്റ്, എപിടി ഇൻഷുറൻസ്, അന്നപൂർണ സഫ്റൻ എന്നിവരും പരിപാടികൾ സ്പോൺസർ ചെയ്യാൻ മുന്നോട്ട് വന്നിട്ടുണ്ട്.

5k ഓട്ടത്തിലേക്കും നടത്തത്തിലേക്കും ഏവരേയും സംഘാടകർ സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക് :
വികാരി ഫാ. ഡോ. രാജു വർഗീസ് – 914 426 2529
ട്രഷറർ ജോൺ ജേക്കബ് – 201 857 0064
സെക്രട്ടറി എലിസബത്ത് വർഗീസ്– 201 563 4069
s.john.philip@gmail.com


വാർത്ത ∙ ഫിലിപ്പോസ് ഫിലിപ്പ്

Your Rating: