Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലങ്കര അതിഭദ്രാസന സൺഡേ സ്കൂൾ റാങ്ക് ജേതാക്കൾക്ക് ക്യാഷ് അവാർഡ് നൽകി

abel-John-cash-award

ഡാലസ്∙ അമേരിക്കൻ മലങ്കര അതിഭദ്രാസന സൺഡേ സ്കൂൾ 10–ാം ക്ലാസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ കുട്ടികൾക്ക് മലങ്കര അതിഭദ്രാസന 30–ാം യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ബാവാ തിരുമനസ് അവാർഡ് നൽകി ആദരിച്ചു.

ഒന്നാം റാങ്ക് ജേതാവായ ഏബൽ ജോൺ(സെന്റ് പീറ്റേഴ്സ് ചർച്ച്, ഫോണിക്സ് , AZ) പനക്കൽ ഫാമിലി സ്പോൺസർ ചെയ്ത ബെന്യാമിൻ ഒസ്താത്തിയോസ് മെമ്മോറിയൽ ക്യാഷ് അവാർഡും രണ്ടാം റാങ്ക് ജേതാവായ കീർത്തി കുര്യൻ(സെന്റ് പീറ്റേഴ്സ് ചർച്ച് ഫോണിക്സ്) ഭദ്രാസനം സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും, മൂന്നാം റാങ്ക് ജേതാവായ സെറിൻ വർഗീസ്(സെന്റ് ജോർജ് ചർച്ച്, Carteret, ന്യൂജഴ്സി), ബാബു ജേക്കബ് നടയിൽ ഫാമിലി സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും കരസ്ഥമാക്കി.

സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ സത്യവിശ്വാസം സംരക്ഷിക്കുന്നതിനും വിശ്വാസികളെ സഭയുടെ വിശ്വാസാചാരനുഷ്ഠാനങ്ങളിൽ നിലനിർത്തുന്നതിന് അക്ഷീണയന്തം ചെയ്ത ഭാഗ്യ സ്മരണാർഹനായ ബെന്യാമിൻ മെത്രാപ്പോലീത്തായുടെ നാമത്തിൽ ഇത്തരത്തിലൊരു അവാർഡ് എല്ലാ വർഷവും നൽകതക്കവണ്ണം ക്രമീകരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അത് ക്രമീകരിച്ച പനക്കൽ കുടുംബത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായും ശ്രേഷ്ഠ ബാവാ തന്റെ അനുമോദന പ്രസംഗത്തിൽ സൂചിപ്പിച്ചു. മൂന്നാം റാങ്ക് ജേതാവിനുളള ക്യാഷ് അവാർഡ് സ്പോൺസർ ചെയ്ത ബാബു നടയിൽ ഫാമിലിയേയും അതോടൊപ്പം തന്നെ അവാർഡിനർഹരായ കുട്ടികളേയും അവരുടെ രക്ഷാകർത്താക്കളേയും അധ്യാപകരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും പരി. ബാവാ സൂചിപ്പിച്ചു.

ഇത്തരം അവാർഡുകൾ കുട്ടികൾക്ക് അവരുടെ പഠന കാര്യങ്ങളിൽ പ്രത്യേകം താൽപര്യവും വരു തലമുറക്ക് പ്രചോദനവുമാകുമെന്നതിനാൽ ഇത്തരം അവാർഡ് സംഘടിപ്പിക്കുന്നതിന് സഹകരിച്ച ഏവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യൽദൊ മോർ തീത്തോസും പറഞ്ഞും. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

വാർത്ത∙ മാർട്ടിൻ വിലങ്ങോലിൽ 

Your Rating: