Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അല'യുടെ മൂന്നാമത് വാർഷികത്തിൽ എം. എ ബേബി മുഖ്യാതിഥി

ala-anniversary-2

ന്യൂയോർക്ക്∙ അമേരിക്കൻ മലയാളികളുെട പുരോഗമന കലാസാഹിത്യ വേദിയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക ‌(അല)യുടെ മൂന്നാമത് വാർഷികവും നാഷനൽ കൺവൻഷനും നവംബർ 26ാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വൈറ്റ് പ്ലൈയിൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓഡിറ്റോറിയത്തിൽ വച്ച് (252 Soundview Ave) കലാപരിപാടികളോടെ ആഘോഷിക്കുന്നു. യോഗത്തിൽ കേരളത്തിന്റെ മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി മുഖ്യാതിഥിയായി പങ്കെടുക്കും.

ഭാരതത്തിന്റെ തനതായ കലയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനും വളർന്നു വരുന്ന പുതുതലമുറയക്ക് അതു പരിചയപ്പെടുത്തുന്നതിനും വേണ്ടി 2013ൽ രൂപം കൊണ്ട സാംസ്കാരിക സംഘടനയായ അല ഇപ്പോള്‍ വിവിധ സ്റ്റേറ്റുകളിലും സിറ്റികളിലും ചാപ്റ്ററുകൾ തുടങ്ങുന്നതിനും ലക്ഷ്യമിടുന്നു. കലാപ്രദർശനങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ എന്നിവ നടത്തി നമ്മുടെ കലയേയും സംസ്കാരത്തേയും പരിപോഷിപ്പിക്കുക എന്നതാണ് സംഘടനയുടെ മുഖ്യലക്ഷ്യം. അതോടൊപ്പം ഈ മേഖലകളിൽ താത്പര്യമുള്ളവരുടെ കൂട്ടായ്മകളും സംഘടന ലക്ഷ്യമിടുന്നു.

2013 നവംബറിൽ യോങ്കേഴ്സിൽ വച്ച് പി. രാജീവാണ് അലയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായണനും മകൾ മധുശ്രീ നാരായണനും ചേർന്നവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീതവും, പ്രശസ്ത നർത്തകി ഷീല മേത്ത അവതരിപ്പിച്ച കഥക് നൃത്തവും ഇന്നും അമേരിക്കൻ മലയാളികളുടെ മനസ്സിൽ നല്ലൊരു ഓർമ്മയായി അവശേഷിക്കുന്നു.

ala-anniversary

സെപ്റ്റംബർ 25ന് ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസിൽ കൂടിയ ആലോചനാ യോഗത്തിൽ അലയുടെ പ്രസിഡന്റ് ഡോ. രവി പിള്ള അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് , ഡോ. ജേക്കബ്ബ് തോമസ്, ടെറസന്‍ തോമസ്, ഇ. എം സ്റ്റീഫൻ, കൊച്ചുമ്മൻ ടി. ജേക്കബ്ബ്, തമ്പി തലപ്പിള്ളിൽ , മാത്യു ഔസേപ്പ്, ഷോളി കുമ്പിളുവേലി, കെ. കെ. ജോൺസൺ, ബഞ്ചമിൻ, തഹ്സീൻ മുഹമ്മദ് രമേഷ് ബാബു, നിരേഷ് ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്ത∙ ഷോളി കുമ്പിളുവേലിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.