Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അല’യുടെ മൂന്നാം വാർഷികം : സ്വാഗത സംഘം രൂപീകരിച്ചു

ALA

ന്യൂയോർക്ക് ∙ അമേരിക്കൻ മലയാളികളുടെ പുരോഗമന കലാ സാഹിത്യ വേദിയായ ‘ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക’ (അല)യുടെ 3–ാം വാർഷികത്തിന്റെ വിജയത്തിനായി 51 അംഗ സ്വാഗത സംഘം നിലവിൽ വന്നു.

നവംബർ 26 ശനിയാഴ്ച, വൈകിട്ടു 4ന് വൈറ്റ് പ്ലൈയിസിലുളള ‘കോൺഗ്രഗേഷൻ കോൾ അമി’ (252 Sound view Ave) ഓഡിറ്റോറിയത്തിലാണ് വാർഷികാഘോഷം നടക്കുന്നത്. മുൻ കേരള വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

national-convention

ഓറഞ്ച് ബർഗിലുളള സിതാർ പാലസ് റസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ ‘അല’യുടെ പ്രസിഡന്റ് ഡോ. രവി പിളളയെ രക്ഷാധികാരിയും ‍ഡോ. ജേക്കബ് തോമസിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. കൂടാതെ വിവിധ കമ്മറ്റിയുടെ കൺവീനർമാരായി കെ. കെ. ജോൺസൻ, തഹസീൽ മുഹമ്മദ്(കലാപരിപാടികൾ), ടെറസൻ തോമസ്, കൊച്ചുമ്മൻ ജേക്കബ്, ഇ. എം. സ്റ്റീഫൻ(ഫിനാൻസ്), ഷോളി കുമ്പിളുവേലി, മനോജ് മഠത്തിൽ(മീഡിയ), രമേഷ് ബാബു, നിരേഷ് ഉമ്മൻ, തമ്പി തലപ്പളളിൽ( റിസപ്ഷൻ), ബഞ്ചമിൻ ജോർജ്, മാത്യു ഔസേപ്പ് (ഫുഡ്/ ട്രാൻസ്പോർട്ടേഷൻ) എന്നിവരേയും തിരഞ്ഞെടുത്തു.

പ്രവേശനം തികച്ചും സൗജന്യമായി ഈ കലാ സന്ധ്യയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
ഡോ. രവി പിളള : 201 970 7275
ഡോ. ജേക്കബ് തോമസ് : 718 406 2541
ടെറസൻ തോമസ് : 914 255 0176
കെ. കെ. ജോൺസൻ : 914 610 1594

വാർത്ത ∙ ഷോളി കുമ്പിളുവേലി

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.