Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൽബനിയിലെ യക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിന്റെ തിരുനാൾ കൊണ്ടാടി

albany-1

ആൽബനി∙ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ രണ്ടാം വാർഷികവും, വി. ദൈവ മാതാവിന്റെ ജനന പെരുന്നാളും ഭക്ത്യാദരപൂർവ്വം കൊണ്ടാടി.

albany-3

സെപ്റ്റംബർ 16നു വൈകിട്ട് 6 മണിക്ക് സെന്റ് ജോൺസ് ചാപ്പലിൽ (303 Sandcreek Road, Albany) ഭദ്രാസന മെത്രാപ്പോലീത്ത യൽദോ മോർത്തീസ് തിരുമേനിയെ പള്ളിയിലേക്ക് എതിരേറ്റു.

albany-4

തുടർന്ന് സന്ധ്യാപ്രാർത്ഥനയും ധ്യാന പ്രസംഗവും നടന്നു.

albany-6

ഈ വർഷത്തെ ധ്യാന പ്രസംഗത്തിന് നേതൃത്വം നൽകിയത് സുപ്രസിദ്ധ സുവിശേഷ പ്രാസംഗികൻ റവ.ഫാ. എ.പി. ജോർജ് ആയിരുന്നു.

albany-5

സെപ്റ്റംബർ 17ന് സെന്റ് പീറ്റേഴ്സ് അർമേനിയൻ ചർച്ചിൽ ആരാധനയും, തുടർന്ന് റാസയും നേർച്ച വിളമ്പും നടത്തപ്പെട്ടു. ആരാധനയ്ക്ക് മെത്രാപ്പോലീത്ത യൽദോ മാർ തീത്തോസ് നേതൃത്വം നൽകി.

albany-2

വെരി റവ. ഗീവർഗീസ് ചട്ടത്തിൽ കോർഎപ്പിസ്കോപ്പ, വികാരി റവ.ഫാ. ജോസഫ് വർഗീസ് എന്നിവർ സഹകാർമികത്വം വഹിച്ചു.

albany-7

ആൽബനിയിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നും നൂറുകണക്കിന് വിശ്വാസികൾ പെരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിച്ചു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.