Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏലിയാമ്മ ജോർജ് നിര്യാതയായി

alieamma-obit

ഡാലസ്∙ പരേതനായ ജോർജ് പി. ചാരുവില്ലായൂടെ ഭാര്യ ഏലിയാമ്മ ജോർജ് (ഏലിയാമ്മ സാർ) ഓഗസ്റ്റ് 12ന് ഡാലസിൽ വെച്ച് നിര്യാതയായി. കേരളത്തിൽ പ്രാഥമിക വിദ്യാലയത്തിൽ അദ്ധ്യാപകയായിരുന്ന പരേത 1987ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ച ശേഷം 1988 മുതൽ മക്കളോടൊത്ത് ഡാലസിൽ താമസിച്ചുവരുകയായിരുന്നു.

ഐപിസി ജനറൽ വൈസ് പ്രസിഡന്റ്് ഡോ. ബേബി വർഗീസ് ശുശ്രൂഷിക്കുന്ന ഐപിസി എബനേസർ ഫുൾ ഗോസ്പൽ സഭാംഗമായിരുന്നു. മക്കൾ: ആലീസ്, ജോസൺ, ജേക്കബ്, നോബിൾ, ആഷാ. മരുമക്കൾ: സൂസമ്മ, അനില, ജെയ്മോൾ, ജോർജ്.

ഓഗസ്റ്റ് 16 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പൊതുദർശനവും, ആഗസ്റ്റ് 17 ബുധനാഴ്ച രാവിലെ 9:30ന് സംസ്കാര ശുശ്രൂഷകളും ഫസ്റ്റ് യുണൈറ്റട് മെതഡിസ്റ്റ് ചർച്ച് 122 നോർത്ത് സെന്റർ സ്ട്രീറ്റ്, ഗ്രാണ്ട ് പ്രെയേറി, ടെക്സസ് 75050 വെച്ച് നടത്തിയ ശേഷം സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12:30ന് ഗ്രാണ്ട ് പ്രെയേറി മെമ്മോറിയൽ ഗാർഡൻസ്, 3001 സൗത് ബെല്റ്റ് ലൈൻ റോഡ്, ഗ്രാണ്ട ് പ്രെയേറി, ടെക്സസ് 75052 വെച്ചും നടക്കുന്നതാണ്. റവ. ഡോ. ബേബി വർഗീസ് സൂസ്കാര ശുശ്രൂഷകൾക്ക് നേത്രത്വം നൽകും.

വാർത്ത ∙ രാജൻ ആര്യപ്പള്ളിൽ
 

Your Rating: