Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽഫോൻസാമ്മ പ്രവാസ സഭയ്ക്ക് അനുഗ്രഹം; മാർ. ജേക്കബ് അങ്ങാടിയത്ത്

alphonsa-pravasa-sabha8

കൊപ്പേൽ∙ കോപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ ജൂലൈ 22 മുതൽ 31 വരെ നടന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭക്തിനിർഭരമായ സമാപനം. അൽഫോൻസാമ്മയുടെ അനുഗ്രഹം തേടി ആയിരങ്ങളാണ് ഡാലസിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി ആരാധനകളിലും നൊവേനകളിലും വി. കുർബാനകളിലും പങ്കുചേരാൻ ഈ ദിവസങ്ങളിൽ ദേവാലയത്തിലെത്തിയത്.

alphonsa-pravasa-sabha34

ജൂലൈ 30 നു ശനിയാഴ്ച വൈകിട്ടു നടന്ന തിരുനാൾ നൊവേനയിൽ അമേരിക്കയിലെ സിറോ മലബാർ മെത്രാൻ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു.

alphonsa-pravasa-sabha52

സിറോ മലബാർ സഭക്കു കിട്ടിയ അനുഗ്രഹമാണ് വിശുദ്ധ അൽഫോൻസാമ്മ. അൽഫോൻസാമ്മയുടെ അനുഗ്രഹത്താൽ പ്രവാസ സഭകൾ അതിവേഗം പടർന്നു പന്തലിക്കുകയാണ്. അൽഫോൻസാമ്മയുടെ സഹനവും വിശുദ്ധിയും ഏവരും മാതൃകയാക്കണമെന്നു മാർ. അങ്ങാടിയത്ത്‌ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

alphonsa-pravasa-sabha73

പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച നടന്ന വി. കുർബാനയിൽ മാർ. ജേക്കബ് അങ്ങാടിയത്ത്‌ മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. ജോൺസ്റ്റി തച്ചാറ, ഫാ. ജോര്‍ജ് എളമ്പാശേരില്‍ , ഫാ. ഏബ്രഹാം വാവോലിമേപ്പുറത്ത്, ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ , ഫാ. തോമസ് കടുകപ്പിള്ളില്‍, ഫാ. ജോസ് കട്ടക്കൽ, ഫാ. ജോഷി ചിറക്കൽ, ഫാ. ജോസഫ് അമ്പാട്ട് എന്നിവർ സഹകാർമ്മികരായി.

alphonsa-pravasa-sabha3

ഫാ. തോമസ് കടുകപ്പിള്ളില്‍ വചന സന്ദേശം നൽകി. സഹനത്തെ അൽഫോൻസാമ്മ വിശുദ്ധീകരിച്ചു. സഹനം സ്നേഹമായി കണ്ട അല്ഫോൻസാമ്മ, സഹനത്തെ അതിജീവിക്കുവാൻ തിരഞ്ഞെടുത്ത മാർഗം പ്രാർത്ഥനയായിരുന്നു. സഹനത്തിലൂടെ ദൈവേഷ്ടം നിറവേറ്റിയ പുണ്യവതിയുടെ ഈ സഹനമാണ് മറ്റുള്ളവർക്ക് പിന്നീട് അനുഗ്രഹമായി മാറിയതെന്നു ഫാ. തോമസ് കടുകപ്പിള്ളില്‍ സന്ദേശമധ്യേ പറഞ്ഞു.

alphonsa-pravasa-sabha4

വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു തുടർന്ന് പള്ളി ചുറ്റി ആഘോഷമായ പ്രദക്ഷിണം നടന്നു. പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്നേഹവിരുനിന്നും ശേഷമാണ് പ്രധാന തിരുനാൾ സമാപിച്ചത്‌.

alphonsa-pravasa-sabha7

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, കൈക്കാരന്മാരായ അപ്പച്ചന്‍ ആലപ്പുറം, ജൂഡിഷ് മാത്യു, നൈജോ മാത്യു, പോള്‍ ആലപ്പാട്ട്, ജെജു ജോസഫ് (സെക്രട്ടറി) എന്നിവർ നേതൃത്വം നല്‍കി.

alphonsa-pravasa-sabha95

വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ  

Your Rating: