Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരിസോണ മലയാളി അസോസിയേഷന്റെ തിരുവോണം 2016

അരിസോണ∙ ഫീനിക്സ് അരിസോണ മലയാളി അസോസിയേഷന്റെ തിരുവോണം 2016 സെപ്റ്റംബർ 10നു ഫീനിക്സ് ഇന്റൊ (കിറീ) അമേരിക്കൻ സെന്ററിൽ തിരിതെളിയും. കുട്ടികളുടെയും മുതിർന്നവരുടെയും സാംസ്കാരിക ആവിഷ്ക്കരണങ്ങൾ സമ്മേളനത്തിനു മികവുപകരും. കേരളത്തിന്റെയും ഭാരതത്തിന്റെയും കലാപരമ്പര്യം വിളിച്ചോതുന്ന നിരവധി കലാപരിപാടികൾ അരിസോണ മലയാളികൾ അവതരിപ്പിക്കുന്നതായിരിക്കും. കൾച്ചറൽ സെക്രട്ടറി വിദ്യ വാര്യർ (Cultural secretary Vidya Warrier) സാംസ്കാരികാവതരണങ്ങൾക്കു ചുക്കാൻ പിടിക്കും. 200ൽപ്പരം ഭരതനാട്യം അവതരിപ്പിച്ചു ഗിന്നസ് റെക്കോർഡിനുടമയായ കലാശ്രീ ആശാ ഗോപാലിനെ തദവസരത്തിൽ ആദരിക്കും.

ശ്രീകുമാർ നമ്പ്യാർ, ബൈജു തോമസ് എന്നിവർ വിഭവ സമൃദ്ധമായ സദ്യയൊരുക്കും. ഡയറക്ടർ ബോർഡഗങ്ങളായ ബാല രവീന്ദ്രൻ, സജിത്ത് തൈവളപ്പിൽ, ജോസഫ് വടക്കേൽ, ബിനു തങ്കച്ചൻ, ഡോ. മഞ്ചു നായർ, ഗിഫ്ടി ജോസ്, അമ്പിളി സജീവ്, സതീഷ് നായർ, സതീഷ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വാർത്ത∙ മോഹനൻ പി.പി. 9946041167

Your Rating: