Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പ് ഫണ്ട് (സംഭാവന ദുരുപയോഗം) കോൺഗ്രസംഗം അമിബിറയുടെ പിതാവിന് ജയിൽ ശിക്ഷ

ambera-and-father

കലിഫോർണിയ ∙ ഡമോക്രാറ്റിക് യുഎസ് കോൺഗ്രസ് അംഗവും ഇന്ത്യൻ വംശജനുമായ അമിബിറയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന വാങ്ങിയതു നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ സമർപ്പിച്ച കേസിൽ അമിബിറയുടെ പിതാവ് ബാബുലാൽ ബിറക്ക് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ട്രോയ് എൽ. നൺലി ഒരു വർഷവും ഒരു ദിവസവും തടവ് ശിക്ഷ വിധിച്ചു.

പ്രായം പരിഗണിച്ച് 83 വയസുളള ബാബു ലാലിനു നൽകിയ ശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം അറ്റോർണിയുടെ അപേക്ഷ ജ‍ഡ്ജി അംഗീകരിച്ചില്ല. ചെയ്തതു തെറ്റാണെന്നും ക്ഷമിക്കണമെന്നും ബാബുലാൽ ജഡ്ജിയോട് അപേക്ഷിച്ചുവെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല.

2010 ലും 2012 ലും ബാബു ലാലിന്റെ മകൻ അമിബിറയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സ്നേഹിതന്മാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത നിയമ വിരുദ്ധമായ 260,000 ഡോളർ രഹസ്യമായി വിവിധ അക്കൗണ്ടുകളിൽ ബാങ്കിൽ നിക്ഷേപിച്ചു എന്നതാണ് ബാബു ലാലിനെതിരായ പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

2010 ലും 2014 ലും യുഎസ് കോൺഗ്രസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായ അമിബിറാ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയെ പ്രകോപിച്ചിരുന്നു. അധികൃത മായി പിരിച്ചെടുത്ത പണം പ്രചരണത്തിന് ഉപയോഗിച്ചതു റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണമായെന്ന് ഇവർ വിശ്വസിക്കുന്നു. വിധി കേൾക്കുന്നതിന് കോൺഗ്രസ് അംഗം അമിബിറ കോടതിയിൽ എത്തിയിരുന്നില്ല. പിതാവിനെതിരായ വിധി മാനസികമായി തന്നെ തളർത്തിയെന്നും കുടുംബാംഗങ്ങൾ ഈ വിധിയോട് എങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ലെന്നും ഏഴുതി തയ്യാറാക്കിയ പ്രസ്താവനയിൽ അമിബിറ പറയുന്നു.

ഫെഡറൽ ഗൈഡ് ലൈനനുസരിച്ച് മൂന്നു വർഷം വരെ ശിക്ഷയും 100,200 ഡോളർ പിഴയും ലഭിക്കാവുന്ന കേസാണിതെന്ന് പ്രോസിക്യൂട്ടർ പറയുന്നു. തൊണ്ണൂറു ദിവസത്തിനകം കീഴടങ്ങി ജയിൽ ശിക്ഷ അനുഭവിക്കണം. പത്തുമാസത്തിനുശേഷം പുറത്തിറങ്ങാമെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: