Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ അതിഭദ്രാസന ഫാമിലി കോൺഫറൻസ് അനുമോദിച്ചു

anumodanam-2

ഷിക്കാഗോ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ മുപ്പതാമത് ഫാമിലി കോൺഫറൻസ് 2016 ജൂലൈ 20 മുതൽ 23വരെ തീയതികളിൽ മേരിലാന്റ് എമിറ്റ്സ് ബർഗ് മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്സിറ്റിയിൽ വച്ചു നടത്തപ്പെട്ടു. കോൺഫറൻസിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ഷിക്കാഗോ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ഇടവക വികാരി വന്ദ്യ തേലപ്പിള്ളിൽ സക്കറിയ കോർഎപ്പിസ്കോപ്പയെ സുദീർഘമായ ഭദ്രാസന സേവനത്തെ പ്രതി അനുമോദിക്കുകയുണ്ടായി. പൊന്നാടയും ഫലകവും ചടങ്ങിൽ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അച്ചന് നൽകി. കഴിഞ്ഞ 34 വർഷമായി ഈ ഭദ്രാസനത്തിന്റെ ഉന്നമനത്തിനുവേണ്ടി സ്തുത്യർഹമായി അദ്ദേഹം സേവനം ചെയ്തുവരുന്നു എന്നും ഭദ്രാസനത്തിലെ ഒരു പ്രമുഖ പള്ളിയായി ഷിക്കാഗോ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ഇടവകയെ വളർത്തിയതിൽ അച്ചന്റെ അധ്വാനവും സമർപ്പണവും വളരെ വലുതാണെന്നും, ഇടവക ജനങ്ങൾ അച്ചനോടൊപ്പം ഉറച്ചുനിൽക്കുന്നതാണ് അച്ചന് മുന്നോട്ടുപോകുന്നതിനുള്ള പ്രചോദനം ആകുന്നതെന്നും തിരുമേനി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇനിയും മുന്നോട്ട് ഈ ഇടവകയെ മുന്നിൽ നിന്നു നയിക്കുന്നതിന് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്നും തിരുമേനി ആശംസിച്ചു.

അതോടൊപ്പം ഷിക്കാഗോ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ഇടവക സ്ഥാപകാംഗം ഫിലിപ്പ് സക്കറിയയേയും കുടുംബത്തേയും, അദ്ദേഹം ഭദ്രാസനത്തിനു നൽകിയ ദീർഘകാല സേവനത്തെ പ്രതി പൊന്നാടയും ഫലകവും നൽകി ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അനുഗ്രഹിക്കുകയുണ്ടായി. ഫിലിപ്പ് സ്കറിയ ഭദ്രാസന ആരംഭം മുതൽ വളരെ നല്ല രീതിയിൽ ഭദ്രാസനത്തിന്റെ പുരോഗതിക്കുവേണ്ടി യാതൊന്നും പ്രതീക്ഷിക്കാതെ പ്രവർത്തിച്ചിട്ടുള്ളതാണെന്നും പലപ്രാവശ്യം കൗൺസിൽ മെമ്പറായിട്ടും പല പോഷക സംഘടനാ ഭാരവാഹിയായിട്ടും പ്രവർത്തിച്ചിട്ടുണ്ടെന്നും തിരുമേനി തന്റെ ആശംസാ പ്രസംഗത്തിൽ ചൂണ് ിക്കാട്ടി.

anumodanam-1

ഈ അനുമോദനം ഷിക്കാഗോ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ഇടവകയ്ക്ക് ഭദ്രാസനം നൽകിയ ഒരു സമ്മാനമായി ഇടവക ജനങ്ങൾ കാണുന്നു. ശ്രേഷ്ഠ കാതോലിക്കാ ബാവയോടും യൽദോ മോർ തീത്തോസ് തിരുമേനിയോടുള്ള സ്നേഹവും ആദരവും തൃപ്പാദനങ്ങളിൽ ഇടവക മക്കൾ അർപ്പിക്കുന്നു. ഏലിയാസ് പുത്തുക്കാട്ടിൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: