Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിൻ ക്ലബിന്റെ സമ്മർ ഗെറ്റ് ടുഗദർ അവിസ്മരണീയമായി

american-cochin-club_pic1

ഷിക്കാഗോ∙ കൊച്ചിൻ ക്ലബിന്റെ ഈവർഷത്തെ സമ്മർ ഗെറ്റ് ടുഗദർ ഡാരിയൻ ഇല്ലിനോയിസിൽ നടന്നു. ഫാ. ജോസ് ലാഡ് കോയിൽപറമ്പിലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ഹെറാൾഡ് ഫിഗെരെദോ ഉദ്ഘാടനം നിർവഹിച്ചു. അമേരിക്കയിലെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് ജനിച്ചുവളർന്ന നാടിനേയും പഠിച്ചുവളർന്ന ദേശത്തിന്റേയും ഒരുപാട് ഓർമ്മകൾ പുതുക്കാൻ ഈ അവസരം ഉപകരിക്കട്ടെ എന്നദ്ദേഹം പറഞ്ഞു.- ഫാ. ലിജു ഓണാശംസകൾ നേർന്നു.

americancochinclub_pic2

തുടർന്നു നടന്ന ബാർബിക്യൂവിനു യുവതലമുറക്കാരായ മെൽഫ, ബിക്കി, ബിന, ബിനു, മാർക്ക് എന്നിവർ മേൽനോട്ടംവഹിച്ചു. ഡോ. ടോമി തര്യൻ, ഏബ്രഹാം വർഗീസ്, ലൂയി ചിക്കാഗോ, ഗ്ലാഡ്സൺ വർഗീസ് (ഗോപിയോ പ്രസിഡന്റ്), ടോമി അംബേനാട്ട് (സി.എം.എ പ്രസിഡന്റ്), സന്തോഷ് നായർ (ഫൊക്കാന ആർ.വി.പി), പോൾ കിടങ്ങൻ, തോമസ് ചിറമേൽ, റിൻസി ജെസ്സി കുര്യൻ, ജോലിച്ചൻ ജോസഫ്, മോനിച്ചൻ കുഞ്ഞുമോൻ (തോമസ് വർഗീസ്) എന്നിവരും ഈവർഷത്തെ കൊച്ചിൻ ക്ലബിന്റെ സമ്മർ ഗെറ്റ് ടുഗെദറിൽ പങ്കെടുത്തു.

ഈ പരിപാടിയുടെ വിജയത്തിനായി സൈമൺ ഇലക്കാട്ട്, അലോഷ്യസ് ഇടക്കര, മോഹൻ ആർ, ദാസ് രാജ് ഗോപാൽ എന്നിവർ നേതൃത്വം നൽകി. ചെയർമാൻ ജോസ് ആന്റണി പുത്തൻവീട്ടിൽ സ്വാഗതവും സെക്രട്ടറി ബിജി ഫിലിപ്പ് ഇടാട്ട് നന്ദിയും പറഞ്ഞു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: