Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദം 23ന്

kala-election

ഫിലഡൽഫിയ∙ ലോകം മുഴുവൻ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ, ഇരുപാർട്ടികളിലെയും പ്രമുഖരെ ഉൾപ്പെടുത്തി വാശിയേറിയ തിരഞ്ഞെടുപ്പ് സംവാദത്തിന് കല മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫിലഡൽഫിയയിൽ കളമൊരുക്കുന്നു.

ഒക്ടോബർ 23 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഫറൻസ് ഹാളിൽ (1001 UNRUH AVE, Philadelphia PA 19111) വച്ചാണ് തിരഞ്ഞെടുപ്പ് സംവാദം അരങ്ങേറുക.

പ്രബുദ്ധരായ പൗരസമൂഹത്തിന് ഇരുപാർട്ടികളിലെയും നയങ്ങളും നിലപാടുകളും കൂടുതൽ വ്യക്തമാകുന്നതു വഴി കൃത്യമായ രാഷ്ട്രീയദിശാബോധം കൈവരിക്കുവാൻ പ്രസ്തുത പൊളിറ്റിക്കൽ ഡിബേറ്റ് ഉപകരിക്കും എന്ന് കലാ പ്രസിഡന്റ് സണ്ണി എബ്രഹാം, കോർഡിനേറ്റർ ജോർജ് മാത്യു സിപിഎ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജോജോ കോട്ടൂർ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.