Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. കെ.കെ. ജോണിന്റെ ഭാര്യ അമ്മിണിക്കുട്ടി ജോണ്‍ ഫിലഡല്‍ഫിയയില്‍ നിര്യാതയായി

AMMINI-KUTTY

ഫിലഡല്‍ഫിയ∙ മാഷര്‍ സ്ട്രീറ്റിലുള്ള സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. കെ.കെ. ജോണിന്റെ ഭാര്യ അമ്മിണിക്കുട്ടി ജോണ്‍ കൊച്ചമ്മ (63) നിര്യാതയായി. കോന്നി അട്ടച്ചാക്കല്‍ പേരങ്ങാട്ട് കുടുംബാംഗമാണ്. 30 വര്‍ഷത്തിലേറെയായി അമേരിക്കയില്‍ എത്തിയിട്ട്. എംകാര്‍ഡോണ്‍ ഇന്‍ഡസ്ട്രീസില്‍ ക്വാളിറ്റി കണ്ട്രോളര്‍ ആയിരുന്നു.

ഫിലഡല്‍ഫിയ അണ്‍റൂ അവന്യുവിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. ഗീവര്‍ഗീസ് ജോണ്‍, സുസന്‍ കുര്യന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഡോ. ലിന്‍ജു ജോണ്‍, ഫാര്‍മസിസ്റ്റ്‌; അറ്റോര്‍ണി സുനില്‍ കുര്യന്‍. കൊച്ചുമക്കള്‍; കാലിസ്റ്റ കുര്യന്‍; ബഥനി ജോണ്‍; നീന കുര്യന്‍.

ഫിലഡല്‍ഫിയയിലുള്ള മാത്യു പി. ഏബ്രഹാം, വര്‍ഗീസ് പി. എബ്രഹാം, മോളിക്കുട്ടി, റോസമ്മ, നാട്ടിലുള്ള കുഞ്ഞുമോള്‍ ഇലവനാമണ്ണില്‍ എന്നിവരാണു കൊച്ചമ്മയുടെ സഹോദരര്‍. പൊതുദര്‍ശനം: ഓഗസ്റ്റ് 7 ഞായര്‍ 4:30 മുതല്‍ 9 വരെ: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 1009 അണ്‍റൂ അവന്യു, ഫിലഡല്‍ഫിയ-19111

സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 8 തിങ്കള്‍: രാവിലെ 9 മുതല്‍, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ .
തുടര്‍ന്നു സംസ്‌കാരം ഫോറസ്റ്റ് ഹില്‍ സെമിത്തേരി, 25 ബൈബെറി റോഡ്, ഹണ്ടിംഗ്ടണ്‍ വാലി, പെന്‍സില്വേനിയ-19006 

Your Rating: