Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അനന്തരം' ടെലിഫിലിം ചിത്രീകരണം ആരംഭിച്ചു 

ananthanam-telefilm1

ന്യൂയോര്‍ക്ക്∙ മഴവില്‍ എഫ്എമ്മിന്റെ ബാനറില്‍ നിശാന്ത് നായര്‍ എഴുതി സംവിധാനം ചെയ്യുന്ന 'അനന്തരം' എന്ന ടെലിഫിലിം ന്യൂയോര്‍ക്കില്‍ ചിത്രീകരണം ആരംഭിച്ചു. മഴവില്‍ എഫ്എം നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ഹ്രസ്വചിത്രമാണ് 'അനന്തരം.'  

ananthanam-telefilm9

ജോസ് എബ്രഹാം, സജിനി സഖറിയ, മനോഹര്‍ തോമസ്, ഡോ. സിന്ധു പിള്ള, സ്‌മിത ജോര്‍ജ്ജ്, ജോജോ കൊട്ടാരക്കര, റിന്റ റോണി, സില്‍വിയ ഷാജി, മൃദുല പൊന്നംകുന്നത്ത് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. 

ananthanam-telefilm7

അമേരിക്കയില്‍ ഈ അടുത്ത കാലത്ത് സംഭവിച്ച ഒരു വിഷയത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്ന് മഴവില്‍ എഫ്എം. ഡയറക്ടറും സംവിധായകനുമായ നിശാന്ത് നായര്‍ അഭിപ്രായപ്പെട്ടു.

ananthanam-telefilm6

ആഞ്ജല ഗൊറാഫിയും ജോജോ കൊട്ടാരക്കരയുമാണ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍. രേഖ നായര്‍ പ്രൊഡക്ഷന്‍ മാനേജരായും, ഷാജി എഡ്വേര്‍ഡ് പി.ആര്‍.ഒ. ആയും പ്രവര്‍ത്തിക്കുന്നു. ഈ ചിത്രം ക്രിസ്‌മസിന് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.  

ananthanam-telefilm57

വാർത്ത∙മൊയ്തീന്‍ പുത്തന്‍‌ചിറ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.