Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. അർച്ചന ചാറ്റർജി മെഡിക്കൽ കോളേജ് ഗ്രൂപ്പ് അധ്യക്ഷ

archana-chatterjee

വെർമില്യൺ (സൗത്ത് ഡക്കോട്ട) ∙ ഇന്ത്യൻ അമേരിക്കൻ പ്രൊഫസർ ഡോ. അർച്ചന ചാറ്റർജിയെ അമേരിക്കൻ അസോസിയേഷൻ ഓഫ് മെഡിക്കൽ കോളേജസ് ഗ്രൂപ്പ് മെഡിസിൻ ആന്റ് സയൻസ് സ്ത്രീ വിഭാഗം അധ്യക്ഷയായി നിയമിച്ചു.

യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഡക്കോട്ട സ്കൂൾ ഓഫ് മെഡിസിൻ ശിശുവിഭാഗം അധ്യക്ഷയായി ചുമതല വഹിച്ചുവരികയായിരുന്നു ഡോ. അർച്ചന. പൂനൈ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ ചാറ്റർജി യൂണിവേഴ്സിറ്റി ഓഫ് നബരസ്ക്കയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്.

ഇന്ത്യൻ വംശജയായ അർച്ചനയ്ക്ക് ലഭിച്ച അംഗീകാരം പ്രശംസനീയമാണെന്ന് ഇന്ത്യൻ കമ്മ്യൂണി നേതാക്കൾ അഭിപ്രായപ്പെട്ടു. ഗവേഷണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുളള അർച്ചന നിരവധി അവാർഡുകൾക്ക് അർഹയായിട്ടുണ്ട്. പുതിയ സ്ഥാന ലബ്ധിയിൽ ഡോ. അർച്ചന സന്തുഷ്ടി പ്രകടിപ്പിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: