Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരിസോണ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

arisona-onam

അരിസോണ∙ അരിസോണ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു. ഫീനിക്സിലുള്ള ഇന്തോ അമേരിക്കൻ സെന്ററിൽ ഇക്കഴിഞ്ഞ 10നായിരുന്നു ആഘോഷം. സജിത്ത് തൈവളപ്പിൽ ഓണാശംസകൾ നേർന്നു , പ്രസിഡന്റ് ബാലു, വൈസ് പ്രസിഡന്റ് ജോസഫ് വടക്കേൽ എന്നിവർ അസോസിയേഷന്റെ ഭാവി പരിപാടികളെ കുറിച്ച് സംസാരിച്ചു.

ജാതി മത ഭേദമന്യേ നൂറു കണക്കിനാളുകൾ നിറഞ്ഞു നിന്ന ഓഡിറ്റോറിയത്തിൽ കലാപാരമ്പര്യം വിളിച്ചോതിയ നിരവധി കലാപരിപാടികൾ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ചു . കപ്പിൾ ഡാൻസ് , തിരുവാതിര ,എന്നീ ഇനങ്ങൾ സദസ്സിന്റെ പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങി .

വിദ്യാവാര്യർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി . ചടങ്ങിൽ കലാശ്രീ ആശാ ഗോപാലിനെ പൊന്നാട അണിയിച്ചു ആദരിച്ചു . ഗിഫ്റ്റി ജോസ് സദസ്സിനോട് ഓണ സംബന്ധമായ ചോദ്യങ്ങൾ ചോദിച്ചു സമ്മാനങ്ങൾ നൽകിയപ്പോൾ ശ്രീകുമാർ നമ്പ്യാർ , ബൈജു തോമസ് എന്നിവരുടെ നേതൃത്വത്തിൽ കേരളത്തനിമയാർന്ന ഗംഭീര സദ്യയൊരുക്കി . വൈകിട്ടു നാലുമണിയോടെ അമേരിക്കൻ ദേശീയ ഗാനത്തോട് ആരംഭിച്ച ആഘോഷങ്ങൾ താലപ്പൊലിയും ചെണ്ടമേളവും ഒക്കെയായി മാവേലിമന്നനെ എതിരേറ്റു ഏതാണ്ട് ഒൻപതര മണിയോട് കൂടി സമാപിച്ചു. ബോർഡ് അംഗങ്ങൾ ബാല രവീന്ദ്രൻ , സജിത്ത് തൈവളപ്പിൽ , ജോസഫ് വടക്കേൽ , ബിനു തങ്കച്ചൻ , ഡോക്ടർ മഞ്ജു നായർ , അമ്പിളി സജീവ് , സതീഷ് നായർ , സതീഷ് ജോസഫ് , എന്നിവർ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു .

വാർത്ത∙ സതീഷ് പദ്മനാഭൻ  

Your Rating: