Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരിസോണയിൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് ക്യാംപെയിൻ വൻ വിജയം

trump

ഫിനിക്സ്∙ അരിസോണയിലെ കൺവൻഷൻ സെന്ററിൽ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ക്യാംപെയിൻ വൻ വിജയം. പതിനായിരങ്ങൾ പങ്കെടുത്ത ക്യാംപെയിനിൽ റിപ്പബ്ലിക്കൻസിന് അരിസോണ ഏതാണ്ട് ഉറപ്പായി . ഡൊണാൾഡ് ട്രംപ് മെക്സിക്കൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അരിസോണയിലേക്കു നേരിട്ട് മെക്സികോയിൽ നിന്നും വരികയായിരുന്നു . ട്രംപിനായി മാധ്യമപ്രവർത്തകരുൾപ്പെടെ വൻ ജനാവലി കാത്തു നിന്നിരുന്നു.

ആറരയോടെ ഡൊണാൾഡ് ട്രംപിന്റെ ജെറ്റ് എത്തി. അമേരിക്കയിലെ തന്നെ ഏറ്റവും കഠിനം എന്ന് വിശേഷിപ്പിക്കുന്ന പോലീസ് ചീഫ് ജോ അപാറിയോ സ്വാഗതപ്രസംഗം നടത്തി. അരിസോണ സെനറ്റർ മൈക്ക് പെൻസ് ട്രംപിനെ സ്വാഗതം ചെയ്തു.
പ്രസംഗം തുടങ്ങിയത് അനധികൃത കുടിയേറ്റ വിഷയവുമായാണ് , ട്രംപിന്റെ പത്തു കൽപനകൾ എന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ താൻ ചെയ്യാൻ പോകുന്ന പത്തു കാര്യങ്ങൾ വിശദീകരിച്ചു.

മെക്സിക്കോയ്ക്കു ബോർഡർ മതിൽ പണിയും അതിന്റെ ചെലവ് മെക്സിക്കൻ സർക്കാർ വഹിക്കും എന്നും പറഞ്ഞു. ശരിയായ രേഖകൾ ഇല്ലാത്ത എല്ലാവരെയും ഡീപോർട് ചെയ്യും എന്നും അമേരിക്കയിൽ താമസമാക്കിയ ക്രിമിനൽ പശ്ചാത്തലമുള്ള മറ്റു രാജ്യക്കാർക്കു കഠിന ശിക്ഷ ഉറപ്പാക്കുമെന്നും പറഞ്ഞു. ഹിലറി ക്ലിന്റനെയും ഒബാമ ഭരണ കൂടാത്തെയും അങ്ങേയറ്റം വിമർശിച്ച ട്രംപ് ഹിലറി അമേരിക്കയുടെ നാശമാണെന്നും കൂട്ടിച്ചേർത്തു.

പൊലീസിനെ അനുസരിക്കാത്തവർക്കു നികുതി ബെനെഫിറ്റ് ഇല്ലാതാക്കുമെന്നും അഭയാർത്ഥികളെ അനുവദിക്കുകയില്ലെന്നും പ്രത്യേകിച്ചു സിറിയയിൽ നിന്നും ഒരിക്കലും ആൾക്കാർ അമേരിക്കയിൽ വരൻ സ്വപ്നം കാണേണ്ട എന്നും അദ്ദേഹം കൂടിച്ചേർത്തു . അമേരിക്കൻ ജനതയുടെ വെൽഫെറെ ആണ് തന്റെ മുഖ്യലക്ഷ്യം എന്നും ജോലി സാധ്യത അമേരിക്കക്കാർക്കു‌ കഴിഞ്ഞേ മറ്റാർക്കും തന്റെ ഭരണത്തിൽ ഉണ്ടാവു എന്നും പ്രസ്താവിച്ചു. ബോർഡർ പട്രോളിലേക്കു കൂടുതൽ പട്ടാളക്കാരെ നിയോഗിക്കും എന്നും അനധികൃത കുടിയേറ്റക്കാർ വീസ തീർന്നിട്ടും തങ്ങുന്നത് കണ്ടു പിടിക്കാൻ പുതിയ ട്രാക്കിങ് സിസ്റ്റം ഉറപ്പാക്കുമെന്നും പറഞ്ഞ അദ്ദേഹം അനധികൃത കുടിയേറ്റക്കാരാൽ കൊല്ലപ്പെട്ട ബോർഡർ പോലീസുകാരുടെ ഭാര്യമാരെ ആശ്വസിപ്പിക്കാനും വേദിയിൽ വിളിച്ചു അവരെ ആദരിക്കുവാനും മറന്നില്ല.

തനിക്കു മാത്രമേ അമേരിക്കയെ പ്രൗഢത്വമുള്ള പഴയ അമേരിക്കയാക്കാൻ കഴിയൂവെന്നും അതിനാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ടുചെയ്യാൻ ജനങ്ങളെ ആഹ്വാനം ചെയ്തു. ഒരു മണിക്കൂറോളം സംസാരിച്ച അദ്ദേഹം പോകുന്നതിനു മമ്പേ ജനങ്ങൾക്കൊപ്പം ഫോട്ടോയെടുക്കുകയും , ഓട്ടോഗ്രാഫ്സ് നൽകുകയും ചെയ്തു . ഇതിനിടെ ഹിലരി ക്ളിന്റനെ അനുകൂലിച്ചു മുദ്രാവാക്യം വിളിച്ച ചില മെക്സിക്കൻ ആൾക്കാരെ നോക്കി ഞാനൊന്നു പ്രസിഡന്റായിക്കോട്ടെ നിങ്ങളെയും തിരിച്ചയക്കാം എന്ന് പറഞ്ഞത് സദസ്സിൽ ചിരിയുയർത്തി . രാത്രി എട്ടരയോടെ തൻ അടുത്ത ക്യാംപെയിൻ ലക്ഷ്യമാക്കി യാത്രതുടർന്നപ്പോൾ റിപ്പബ്ലിക്കൻസ് പാർട്ടിക്ക് മുഖത്തു അരിസോണ പിടിച്ചടക്കിയ പോലുള്ള സന്തോഷം.

വാർത്ത∙ സതീഷ് പദ്മനാഭൻ 

Your Rating: