Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർപ്കോ പിക്നിക്ക് നടത്തി

arpkopicnic-pic1

ഷിക്കാഗോ∙ അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രൊഫണൽസ് ഓഫ് കേരളാ ഒറിജിന്റെ (ആർപ്കോ) പിക്നിക്ക് 23നു ശനിയാഴ്ച ഗ്ലെൻവ്യൂവിൽ സ്ഥിതിചെയ്യുന്ന ജോൺസ് പാർക്കിൽ വച്ചു നടത്തി. ഉച്ചമുതൽ വൈകുന്നേരം ആറുമണി വരെ നീണ്ടുനിന്ന പരിപാടികളിൽ തങ്ങളുടെ സൗഹൃദം പങ്കുവെയ്ക്കുന്നതിനായി വളരെയധികം ഫിസിക്കൽ- ഓക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ കുടുംബ സമേതം എത്തിച്ചേർന്നിരുന്നു.

arpkopicnic-pic2

ഇതിനോടനുബന്ധിച്ചുള്ള ബാർബിക്യൂവും കായിക മത്സരങ്ങളും ഈ കൂട്ടായ്മ പ്രായഭേദമെന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായിരുന്നു.

arpkopicnic-pic4

ഇതേദിവസം തന്നെ അസോസിയേഷൻ പ്രസിഡന്റ് സണ്ണി മുത്തോലത്തിന്റെ അധ്യക്ഷതയിൽ ജനറൽബോഡി യോഗം കൂടുകയും 2016-18 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയുമുണ്ടായി. ഏറെ തിരക്കേറിയ ജീവിത സാഹചര്യങ്ങൾക്കിടയിലും ഈ പ്രൊഫഷണൽ അസോസിയേഷനിൽ പ്രവർത്തിക്കുന്നതിനും തങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്കുവെയ്ക്കുന്നതിനും സമയം കണ്ടെത്തേണ്ടതിന്റെ പ്രധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് ബ്രിജിറ്റ് ജോർജ്, സെക്രട്ടറി ജയിംസ് തിരുനെല്ലിപ്പറമ്പിൽ, ട്രഷറർ തോമസ് മാത്യു, ഡയറക്ടർ ബോർഡ് അംഗങ്ങളായ സായി പുല്ലാപ്പള്ളിൽ, വിൽസൺ ജോൺ എക്സ് ഒഫീഷ്യോ ബഞ്ചമിൻ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബ്രിജിറ്റ് ജോർജ് അറിയിച്ചതാണിത്.

arpkopicnic-picc3

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: