Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റ്ലാന്റ ഇമ്മാനുവേൽ സിഎസ്ഐ കൺവൻഷൻ ഒക്ടോബർ 7മുതൽ

Captureatlanta

അറ്റ്ലാന്റ∙ ഇമ്മാനുവേൽ സിഎസ്ഐ കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ 13-ാം വാർഷിക കൺവൻഷൻ ഒക്ടോബർ 7,8,9(വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7ന് യോഗങ്ങൾ ആരംഭിക്കും. ഞായറാഴ്ച വിശുദ്ധ കുർബാന ശുശ്രൂഷയോടനുബന്ധിച്ച് സമാപനപ്രസംഗവും ഉണ്ടായിരിക്കും. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ കൺവൻഷൻ പ്രസംഗങ്ങൾ നടത്തിവരുന്ന പ്രമുഖ കൺവൻഷൻ പ്രസംഗകനും ഗായകനും കീബോർഡിസ്റ്റുമായ ഇവാൻജലിസ്റ്റ് ബേബിക്കുട്ടി പുല്ലാടാണു മുഖ്യപ്രസംഗകൻ.

Evangelist-Babykutty-Pullad

ഒക്ടോബർ 8 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെ യുവജനങ്ങൾക്കായി യൂത്ത് സെഷനും ക്രമീകരിച്ചിട്ടുണ്ട്.

വെസ്റ്റ്മിനിസ്റ്റർ ഗ്രിസ്ബെറ്റീരിയൻ ചർച്ചിൽ (യൂത്ത് സെന്റ്ർ 2208, ഈസ്റ്റ് മെയിൻ സ്ട്രീറ്റ്, സ്നെൽവില്ലെ, ജിഎ, 30078)നടത്തുന്ന കൺവൻഷൻ യോഗങ്ങളിൽ കടന്നു വന്നനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
ബാബു സി.വർഗീസ് (കൺവീനർ), 7708805605
അലിയ സ്റ്റീഫൻ (സെക്രട്ടറി)9097819941
ജേക്കബ് ചെറിയാൻ (ജോ. െസക്രട്ടറി) 7709828155
ആനിയമ്മ ജോൺ(ട്രഷറർ) 7709788341

വാർത്ത∙ജീമോൻ റാന്നി 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.