Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റ്ലാന്റാ ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാൾ ആഘോഷിച്ചു

atlanta-holy-family-church02

അറ്റ്ലാന്റാ ∙ ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിൽ വർഷം തോറും നടത്തിയിരുന്ന തിരുകുടുംബത്തിന്റെ തിരുനാൾ സെപ്റ്റംബർ 1, 2, 3, 4 തീയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഒന്നിനു വൈകിട്ട് 7 മണിക്ക് മരിച്ചവർക്ക് വേണ്ടിയുളള ദിവ്യബലിയും 2–ാം തിയതി വൈകുന്നേരം 6.45 ന് പ്രസുദേന്തി വാഴ്ചയും 7 മണിക്ക് വികാരി ഫാ. ജോസഫ് പുതുശേരിൽ തിരുനാളിന് കൊടികയറ്റി. 7.15 ന് താമ്പ ഫൊറോന വികാരി ഫാ. ഡോമിനിക് മഠത്തികളത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ ലദീഞ്ഞ്, വി. കുർബാന, ജപമാല പ്രദക്ഷിണം എന്നിവ നടത്തുകയുണ്ടായി.

atlanta-holy-family-church05

മൂന്നാം ദിവസമായ 3–ാം തിയതി ശനിയാഴ്ച വൈകുന്നേരം 5.30 ന് ഫാ. ഏബ്രഹാം മുത്തോലത്ത് (ഷിക്കാഗോ ഫോറോനാ വികാരി) കാർമിത്വം വ ഹിച്ച് ആഘോഷകരമായ പാട്ടുകുർബാനയും ഇടവകയിലെ മൂന്ന് കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും യഥാക്രമം ചിന്നു ഉപ്പൂട്ടിൽ, ഡേവിഡ് പുല്ലാനപളളിയിൽ, ഹന്ന വെളളാപളളികുഴി എന്നീ കുട്ടികൾ. സഹകാർമ്മികരായി ഫാ. മാത്യു ഇലയിടത്തുമടം, ഫാ. ജോസഫ് ഫൊറ്റമ്മേൽ, ഫാ. ഫിലിപ്പ് രാമച്ചനാട്ട് തുടർന്ന് തിരുനാൾ പ്രദക്ഷിണം, വാഴ് വ്. കലാപരിപാടികളിൽ സതീഷ് മേനോൻ നയിച്ച ഗാനമേളയും സ്നേഹ വിരുന്നോടെയും പരിപാടികൾ സമാപിച്ചു.

atlanta-holy-family-church01

തിരുനാളിന്റെ അവസാന ദിനമായ ഞായറാഴ്ച രാവിലെ 10ന് ആഘോഷകരമായ ദിവ്യബലി ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ (സെന്റ് മേരീസ് ചർച്ച് ഡിഡ്ട്രോയിറ്റ്) മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുകയുണ്ടായി. ഫാ. ഏബ്രഹാം മുത്തോലത്ത് തിരുനാൾ സന്ദേശം നൽകുകയുണ്ടായി. തുടർന്ന് നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്ത തിരുനാൾ പ്രദക്ഷിണവും സ്നേഹ വിരുന്നും നടത്തപ്പെട്ടു.

atlanta-holy-family-church03

തിരുനാളിന്റെ പ്രസുദേന്തിമാരായി രാജു സാലി അറയ്ക്കൽ, മാത്യു സുഷ കൂപ്ലിക്കാട്ട്, റെജി ലൈല കളത്തിൽ, റ്റോമി ലിബി കൂട്ടകൈതയിൽ, ജോണി ടെസ്സി അമ്പലത്തുങ്കൽ, വിനോമോൻ ജോളി വേലിയാത്ത്, സന്തോഷ് ഡാർലി ഉപ്പൂട്ടിൽ എന്നിവരും, ഇടവക വികാരി ഫാ. ജോസഫ് പുതുശേരി കൈക്കാരന്മാരായ തമ്പു പുളിമൂട്ടിൽ, ബേബി ഇല്ലിക്കാട്ടിൽ എന്നിവർ എല്ലാ പരിപാടകൾക്കും നേതൃത്വം നൽകുകയുണ്ടായി.

വാർത്ത ∙ ഫാബിൻ വട്ടക്കുന്നത്ത്. 

Your Rating: