Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റ്ലാന്റാ ഐപിസി വാർഷിക കൺവൻഷനും റീജിയൻ മീറ്റിംഗും ഒക്ടോബർ 22ന്

ipc

അറ്റ്ലാന്റാ∙ ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയനിൽ അംഗമായ അറ്റ്ലാന്റാ ഐപിസി ചർച്ചിന്റെ വാർഷിക കൺവൻഷൻ 2016 ഒക്ടോബർ 22 ശനിയാഴ്ച വൈകിട്ട് 6.30ന് ജോർജിയാ സംസ്ഥാനത്തുള്ള അറ്റ്ലാന്റാ ഐപിസി ചര്‍ച്ചിൽ (545 റോക്ക് സ്പ്രിംഗ്സ് റോഡ്, ലോറൻസ്വിൽ, ജോർജിയ, 30043)വെച്ച് നടക്കുമെന്ന് അറ്റ്ലാന്റാ ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വി.പി. ജോസ് അറിയിച്ചു.

ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേയിംസ് ജോർജ് ഉമ്മൻ, ഡയറക്ടർ ഓഫ് ഐസിപിഎഫ് കൗൺസിലിങ് സെന്റർ ഇവ ജെ. വർഗ്ഗീസ് എന്നിവർ സന്ദേശം നൽകും. മലയാളത്തിലും, ഇംഗ്ലീഷിലും നടക്കുന്ന ഗാന ശുശ്രൂഷകൾക്ക് ബ്രദർ ഏബ്രഹാം തോമസ് മാവേലിക്കര, ബ്രദർ റിച്ചാർഡ് ജോർജ് എന്നിവർ നേതൃത്വം നൽകും. സഭാ വ്യത്യാസം കൂടാതെ എല്ലാ വിശ്വാസികളും ഈ യോഗത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് സെക്രട്ടറി ഏബ്രഹാം തോമസ് അറിയിച്ചു.

ശനിയാഴ്ച്ച രാവിലെ 10 മുതൽ 12 വരെ നടക്കുന്ന ഐ.പിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ പ്രത്യേക യോഗത്തിൽ ജോർജിയ പട്ടണത്തിലുള്ള ശുശ്രൂഷകന്മാരേയും വിശ്വാസികളേയും കൂടാതെ ടെനസി, സൗത്ത് കാരലൈന എന്നീ പട്ടണങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുന്നതാണന്ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേയിംസ് ജോർജ് ഉമ്മൻ അറിയിച്ചു.

അറ്റ്ലാന്റാ ഐപിസി വാർഷിക കൺവൻഷനേക്കുറിച്ചും റീജിയൻ മീറ്റിങിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ വി. പി. ജോസ്: 678.357.4497, പാസ്റ്റർ ജോർജ് മാത്യു : 678.749.5186. ബ്രദർ ഏബ്രഹാം തോമസ്: 404.406.5882, ബ്രദർ രാജൻ ആര്യപ്പള്ളിൽ: 678.571.6398 എന്നിവരുമായി ബന്ധപ്പെടുക.


വാർത്ത∙ രാജൻ ആര്യപ്പള്ളിൽ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.