Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവന്റ് ടാക്സ് ആൻഡ് ഫിനാൻസിന്റെ ഡാലസ് ഓഫ‍ിസ് ഉദ്ഘാടനം ഞായറാഴ്ച

avnat

ഡാലസ്∙ അവന്റ് ടാക്സ് ആൻഡ് ഫിനാൻസിന്റെ ഡാലസ് ഓഫിസ് ഉദ്ഘാടനം ഓഗസ്റ്റ് 28-ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് റൗളറ്റ് സിറ്റി മേയർ ടോഡ് ഡബ്ല്യു ഗോട്ടേൽ നിർവഹിക്കും. സ്റ്റേറ്റ് പ്രതിനിധി സിൻഡി ബർക്കേറ്റ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മറ്റു സാമൂഹ്യ-രാഷ്ടീയ പ്രതിനിധികളും സംബന്ധിക്കും.

അമേരിക്കയിലും കേരളത്തിലും ബ്രാഞ്ചുകളുള്ള അവന്റ് ടാക്സ് ആൻഡ് ഫിനാൻസിന്റെ അമരത്ത് ഐആർഎസ് ഏജന്റും, റൗളറ്റ് സിറ്റി ബോർഡ് മെംബറുമായ ഫ്രിക്സ്മോൻ മൈക്കിളും പത്തുവർഷത്തിലേറെ ടാക്സ് പ്ലാനിംഗ് രംഗത്ത് പ്രവർത്തിപരിചയമുള്ള സിപിഎ ആയ പ്രേം സാഹ്നിയുമാണ്.

അനവധി സിപിഎ, സിഎ, ഇഎ തുടങ്ങിയ സർക്കാർ അംഗീകൃത ഏജന്റുമാരുടെ സേവനം ലഭ്യമാക്കുന്ന അവന്റ് ടാക്സ് ആൻഡ് ഫിനാൻസ് ഇതോടൊപ്പം വിദഗ്ധരായ അറ്റോർണിമാരുടേയും സേവനം ലഭ്യമാക്കുന്നു.

വ്യക്തികൾക്കുവേണ്ടിയും വ്യവസായങ്ങൾക്കുവേണ്ടിയും ഉള്ള ടാക്സ് പ്ലാനിങ്, ടാക്സ് ഫയലിങ് എന്നീ മേഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന അവന്റ് ടാക്സ് ആൻഡ് ഫിനാൻസിന് അമേരിക്കയിൽ ഡാളസിലും മക്കല്ലനിലും ബ്രാഞ്ചുകളുള്ളതിനോടൊപ്പം എൻ.ആർ.ഐ ഉപഭോക്താക്കളുടെ പ്രത്യേക സേവനാർത്ഥം കേരളത്തിൽ തൊടുപുഴയിലും ബ്രാഞ്ചുകളുണ്ട ്. അഡ്രസ്: 17772 Preston Rd, STE #201, Dallas, TX 75252

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating: