Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോസ്റ്റൺ സെന്റ് മേരീസിന് പരി. ബാവാ അവാർഡ് നൽകി

award01

ന്യൂയോർക്ക് ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നും ഏറ്റവും കൂടുതൽ കാതോലിക്കാദിന സംഭാവന നൽകിയ ബോസ്റ്റൺ സെന്റ് മേരീസ് ഇടവകയ്ക്കു സഭയുടെ പരമാധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ പൗലൂസ് ദ്വിതീയൻ കാതോലിക്ക ബാവാ അവാർഡ് നൽകി ആദരിച്ചു. ഫ്ലോറൽ പാർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പളളിയിൽ നടന്ന കാതോലിക്കാദിന നിധി സമാഹരണ സമ്മേളനത്തിലാണ് അവാർഡ് നൽകിയത്. ഇടവക വികാരി ഫാ. റോയി പി. ജോർജ്, ട്രസ്റ്റി ജേക്കബ് ജോൺ, സെക്രട്ടറി സുജ ഫിലിപ്പോസ്, ഭദ്രാസന അസംബ്ലി അംഗം ഫിലിപ്പോസ് വാഴയിൽ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 2015 ലും ഈ ഇടവക ഏറ്റവും കൂടുതൽ സംഭാവന കാതോലിക്കാദിന നിധിയിലേക്ക് നൽകി അവാർഡ് കരസ്ഥമാക്കിയിരുന്നു.

award012

ടാർജറ്റ് തുകയായ 5800 ഡോളറിന് പകരം 7300 ഡോളർ(120 ശതമാനം കൂടുതൽ) നൽകിയാണ് പരി. കാതോലിക്ക ബാവായിൽ നിന്ന് ഇടവക അവാർഡ് കരസ്ഥമാക്കിയത്. 1991 ൽ പളളിക്കെട്ടിടം വാങ്ങി, ഇൻ കോർപ്പറേറ്റ് ചെയ്തിട്ട് 25 വർഷമാകുന്നുവെന്ന് വികാരി ഫാ. റോയി വി. ജോർജ് പറഞ്ഞു. അടുത്ത വർഷം വിവിധ പരിപാടികളോടെ സിൽവർ ജൂബിലി ആഘോഷിക്കുകയാണ്. കാലം ചെയ്ത പരി. മാത്യൂസ് ദ്വീതിയൻ കാതോലിക്കാ ബാവായുടെ സെക്രട്ടറി ആയി മൂന്നു വർഷവും കാലം ചെയ്ത മാത്യൂസ് മാർ ബർണബാസ് മെത്രാപ്പോലീത്തായോടൊപ്പം രണ്ടു വർഷവും ശെമ്മാശനായിരിക്കേ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വൈദികനാണ് ഇടവക വികാരിയായ ഫാ. റോയി പി. ജോർജ് സഭയ്ക്കും ഇടവകയ്ക്കും വിഹിതങ്ങൾ സമയാസമയം കൊടുക്കാൻ ഉദ്ബോധിപ്പിച്ചതിനാലും സഭാ സ്നേഹികളായ ഇടവകക്കാർ ഉണ്ടെന്നതിനാലുമാണ് ടാർജറ്റിൽ കൂടിയ തുക സമാഹരിക്കാനായതെന്ന് ഫാ. റോയി പി. ജോർജ് പറഞ്ഞു.

Your Rating: