Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റൻ ടൂർണ്ണമെന്റ്

badminton-news

ഫിലഡൽഫിയ ∙ അസൻഷൻ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റൻ ടൂർണ്ണമെന്റിനുളള തയ്യാറെടുപ്പുകൾ പൂർണ്ണമായിക്കഴിഞ്ഞു. ന്യൂയോർക്ക്, ന്യുജഴ്സി, പെൻസിൽവേനിയ, മേരിലാൻഡ്, വിഗ് നിയ, ഷിക്കാഗോ, ടെക്സസ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള 24 ടീമുകളാണ് ഇത്തവണത്തെ സ്മാഷേഴ്സ് കപ്പിൽ മാറ്റുരയ്ക്കുന്നത്. ഒന്നാം സമ്മാനാർഹരാകുന്ന ടീമിന് ചാംപ്യൻഷിപ്പ് ട്രോഫിയും 750 ഡോളർ ക്യാഷ് അവാർഡും നൽകപ്പെടും.

രണ്ടാം സമ്മാനം നേടുന്ന ടീമിന് റണ്ണേഴ്സ് അപ്പ് ട്രോഫിയും 350 ഡോളർ ക്യാഷ് അവാർഡും ലഭിയ്ക്കും. കൂടാതെ MVP ട്രോഫിയും പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും മെഡലും കോപ്ലിമെന്ററി ടീ ഷർട്ടും നൽകും. ഒക്ടോബർ 15 ശനിയാഴ്ച ഫിലഡൽഫിയയിലെ നോർത്ത് ഈസ്റ്റ് റാക്വസ്റ്റ് ക്ലബ്ബിലാണ് ഈ കായിക മാമാങ്കം അരങ്ങേറുന്നത്. ടൂർണ്ണമെന്റിൽ നിന്നും ലഭിയ്ക്കുന്ന തുക മുഴുവൻ കേരളത്തിലെ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവഴിയ്ക്കുമെന്ന് യുവജന സഖ്യം പ്രസിഡന്റ് റവ. ബിനു സി. സാമുവൽ അറിയിച്ചു.

ഫിലഡൽഫിയയിലെ പ്രധാനികളായ അറ്റോർണി ജോസഫ് എം. കുന്നേൽ, വർഗീസ് മാത്തായി എന്നീ മുഖ്യ സ്പോൺസേഴ്സിനൊപ്പം ധാരാളം വ്യവസായ പ്രമുഖർ ഈ മഹത്തായ ദൗത്യത്തിന് പിന്നിൽ അണിനിരക്കുന്നു.

വാർത്ത∙ ബെന്നി പരിമണം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.