Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ലിനോയി മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 8ന്

badminton

ഷിക്കാഗോ∙ ഇല്ലിനോയി മലയാളി അസോസിയഷന്റെ ആഭിമുഖ്യത്തിൽ ഷുബർഗ്ഗിലെ ഇഗെർട്ട് ബാഡ്മിന്റൺ കോർട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള അനേകം ടീമുകൾ ഈ പരിപാടിയിൽ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി സിറിയക് കൂവക്കാട്ടിൽ ചെയർമാനായും പ്രവീൺ തോമസ് കോ- ചെയർമാനുമായുള്ള വിപുലമായ കമ്മിറ്റി ഇതിനായി പ്രവർത്തനം ആരംഭിച്ചു. ആകർഷകങ്ങളായ വിവിധ സമ്മാനങ്ങളും വിവിധ വ്യവസായ സംരംഭകർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ടൂർണമെന്റിന്റെ വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: സാം ജോർജ് (773 671 6073), ജോസി കുരിശിങ്കൽ (773 478 4357), സിറിയക് കൂവക്കാട്ടിൽ (630 673 3382), പ്രവീൺ തോമസ് (847 769 0050).

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: