Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാൾട്ടിമൂറിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

baltimore-alphonsa-perunnal3

ബാൾട്ടിമൂർ∙ ഭാരത കത്തോലിക്കാസഭയുടെ പ്രഥമ വിശുദ്ധയും സഹനദാസിയുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷങ്ങൾക്ക് ബാൾട്ടിമൂർ ബാൾട്ടിമൂർ സെന്റ് അൽഫോൻസാ ദേവാലയത്തിൽ കൊടിയേറി. ജൂലൈ 24-നു ദേവാലയാങ്കണത്തിൽ ഇടവക വികാരി ഫാ. സെബി ചിറ്റിലപ്പള്ളിയാണ് കൊടിയേറ്റു നിർവഹിച്ചു.

baltimore-alphonsa-perunnal1

തുടർന്നുള്ള ദിവസങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 7.30നു വിശുദ്ധ കുർബാനയും, തുടർന്ന് നൊവേനയും നടന്നു. ഫാ. ജേക്കബ് ക്രിസ്റ്റി, ഫാ. മാത്യു പുഞ്ചയിൽ, ഫാ. ജോഷി, ഫാ. ബിനോയ് അക്കാലയിൽ, ഫാ. ജേക്കബ് വടക്കേക്കുടി എന്നിവർ ഓരോ ദിവസത്തേയും തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.

baltimore-alphonsa-perunnal4

ജൂലൈ 30നു ശനിയാഴ്ചത്തെ തിരുകർമ്മങ്ങൾ വൈകുന്നേരം 5 മണിക്ക് ആഘോഷമായ പാട്ടുകുർബാനയോടുകൂടി ഫാ. തോമസ് മണിമലയുടെ മുഖ്യകാർമികത്വത്തിൽ നടത്തി. തുടർന്നു നൊവേനയും തിരുശേഷിപ്പ് വണക്കവും ഉണ്ടായിരുന്നു. അതിനുശേഷം ഇടവകയിലെ കുട്ടികൾ, യുവജനങ്ങൾ, മാതാപിതാക്കൾ, ഇടവക വികാരി സെബിയച്ചൻ ഉൾപ്പടെയുള്ളവർ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ തിരുനാളിനു കൂടുതൽ പകിട്ടേകി.

baltimore-alphonsa-perunnal2

ജോവി വള്ളമറ്റം, ചിന്നു ഏബ്രഹാം, ഷൈനി അഗസ്റ്റിൻ, സോളി ഏബ്രഹാം എന്നിവർ വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ജൂലൈ 31-നു ഞായറാഴ്ചത്തെ തിരുകർമ്മങ്ങൾ രാവിലെ 10 മണിക്ക് ആരംഭിച്ചു. ആഘോഷമായ തിരുനാൾ കുർബാനയ്ക്കു ഫാ. തോമസ് വളവിൽ മുഖ്യകാർമികനായിരുന്നു.

baltimore-alphonsa-perunnal6

വിശ്വാസികൾ തിങ്ങിനിറഞ്ഞ ദേവാലയത്തിൽ വച്ചു നടത്തപ്പെട്ട തിരുകർമ്മങ്ങൾക്കുശേഷം ആഘോഷമായ പ്രദക്ഷിണം നടന്നു. മനോഹരമായ പൂത്താലങ്ങൾ ഏന്തിയ കുട്ടികളും, മുത്തുക്കുടകളും, കുരിശും, അൽഫോൻസാമ്മയുടേയും മാർത്തോമാശ്ശീഹായുടേയും തിരുസ്വരൂപങ്ങളും, ചെണ്ട മേളവും പ്രദക്ഷിണത്തെ ആകർഷകമാക്കി. അതിനുശേഷം വിശുദ്ധയുടെ തിരുശേഷിപ്പ് വണങ്ങാനുള്ള അവസരവും ഉണ്ടായിരുന്നു. തുടർന്ന് സിസിഡി സ്കൂൾ, മലയാളം ക്ലാസ് ബൈബിൾ ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണവും നടന്നു.

baltimore-alphonsa-perunnal8

സെന്റ് അൽഫോൻസാ ഇടവകയിൽ നിന്നുള്ള ആറ് ഹൈസ്കൂൾ ഗ്രാജ്വേറ്റ്സിന്റെ മാതാപിതാക്കളായിരുന്നു ഈ തിരുനാളിന്റെ പ്രസുദേന്തിമാർ. ഈ ആറ് ഗ്രാജ്വേറ്റ്സുകളെ ബസെബിയച്ചൻ പ്രത്യേകം അഭിനന്ദിക്കുകയും പ്രത്യേക സമ്മാനങ്ങൾ നൽകുകയും ചെയ്തു.

baltimore-alphonsa-perunnal7

കൈക്കാരാന്മരായ ഷാജി പടിയാനിക്കൽ, ജോസ് കൊട്ടാരംകുന്നേൽ, അനിൽ അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ പാരീഷ് കമ്മിറ്റിയംഗങ്ങളും ഒന്നുചേർന്ന് തിരുനാളിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: