Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരി. കാതോലിക്ക ബാവാ ന്യൂയോർക്കിൽ സപ്തതി ആഘോഷിച്ചു

bava-newyork02

ന്യൂയോർക്ക് ∙ സപ്തതി ആഘോഷിക്കുന്ന മലങ്കര സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായ്ക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം പ്രാർത്ഥനാനിർഭരമായി പിറന്നാൾ ആശംസകൾ നേർന്നു. ഫ്ലോറൽ പാർക്ക് സെന്റ് ഗ്രിഗോറി യോസ് ഓർത്തഡോക്സ് പളളിയിൽ കാതോലിക്കാദിന ഫണ്ട് ഏറ്റുവാങ്ങുന്ന ചടങ്ങിനിടെയാണ് പിറന്നാൾ ആഘോഷം നടന്നത്.

bava-newyork01

പരി. ബാവാ കേക്ക് മുറിച്ചപ്പോൾ വിശ്വാസ സമൂഹം. ‘നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശു നാഥാ ’ എന്ന ഗാനം എഴുന്നേറ്റു നിന്ന് ആലപിച്ചു. ജന്മദിനം ആഘോഷിക്കുന്ന ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയും കേക്ക് മുറിച്ചു. ഒപ്പം ഇന്നേദിവസം തന്നെ ജന്മദിനം ആഘോഷിക്കുന്ന പരി. ബാവായുടെ സെക്രട്ടറി ഫാ. ജിസ് ജോണും കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. 

Your Rating: