Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രേഷ്ഠ കാതോലിക്ക ബാവയെ സ്വീകരിക്കാൻ ഹൂസ്റ്റൺ ഒരുങ്ങുന്നു

bava-sweekaranam2

ഹൂസ്റ്റൺ∙‌ ദീർഘകാലത്തെ ഇടവേളക്ക് ശേഷം ഹൂസ്റ്റൺ സന്ദർശിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സ്വീകരിക്കാൻ ഹൂസ്റ്റൺ ഒരുങ്ങുന്നു. ഹൂസ്റ്റണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണു നടന്നു വരുന്നത്

ഭദ്രാസന മെത്രാപ്പോലീത്ത മാർ തീത്തോസ് യൽദോ തിരുമേനിക്കൊപ്പം ഓഗസ്റ്റ് 31ന് എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയെ ഹൂസ്റ്റണിലെ യാക്കോബായ വിശ്വാസികൾ എല്ലാവരും ചേർന്ന് സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 6.30-നു സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കിഴക്കിന്റെ കാതോലിക്ക ആയിരുന്ന പുണ്യശ്ലോകനായ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 20-ാമത് ശ്രാദ്ധപ്പെരുന്നാളിൽ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത മാർ തീത്തോസ് യൽദോ തിരുമേനിയും പങ്കെടുക്കും.

bava-sweekaranam

സെപ്റ്റംബർ 2 നു വൈകിട്ട് 6:30 ന് സെന്റ് ജെയിംസ് ,സെന്റ് ജോൺസ് എന്നീ ക്നാനായ പള്ളികളുടെയും സെന്റ്. മേരീസ് ,സെന്റ് പീറ്റേഴ്സ് എന്നീ യാക്കോബായ പള്ളികളുടെയും സംയുക്ത നേതൃത്വത്തിൽ സെന്റ് ജെയിംസ് ക്നാനായ പള്ളിയിൽ നടക്കുന്ന സന്ധ്യാപ്രാർത്ഥനയിൽ ശ്രേഷ്ഠ ബാവയും അഭിവന്ദ്യ മെത്രാപ്പോലീത്തയും പങ്കെടുക്കും.

സെപ്റ്റംബർ 3(8.30 am)ശ്രേഷ്ഠ ബാവാതിരുമേനിയും മെത്രാപ്പോലീത്തയും ഹൂസ്റ്റൺ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടു നോമ്പ് പെരുന്നാളിന്റെ ഭാഗമായി വിശുദ്ധ കുർബാന അർപ്പിക്കുകയും അനുഗ്രഹ സന്ദേശം നൽകുകയും ചെയ്യും.

ബാവായുടെ സന്ദർശനം അനുഗ്രഹപ്രദമാകാൻ വികാരിമാരായ വെരി റവ ഇട്ടി കോർ എപ്പിസ്കോപ്പ ,വെരി റവ സഖറിയ കോർ എപ്പിസ്കോപ്പ, റവ.ഫാദർ ബിനു ജോസഫ്, റവ,ഫാദർ ഷിനോജ് ജോസഫ്,റവ.ഫാദർ എബ്രഹാം സക്കറിയ എന്നിവരുടെയും വിവിധ പള്ളി ഭരണസമിതികളിടേയും സംയുക്ത നേതൃത്വത്തിൽ കർമ്മനിരതരായി പ്രവർത്തിച്ചുവരുന്നു .

bava-sweekaranam-123

ഹൂസ്റ്റണിലെ എല്ലാ യാക്കോബായ വിശ്വാസികളെയും ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സന്ദർശന വേളയിലേക്കു പ്രാർത്ഥനാപൂർവം ക്ഷണിച്ചുകൊള്ളുന്നു. വാർത്ത അയച്ചത് ഹൂസ്റ്റണിൽ നിന്നും ബോബി ജോർജ്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: