Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരി. ബാവാ തിരുമേനി എഡ്മിന്റൻ സന്ദർശിക്കുന്നു

കാനഡ∙ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരി. മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ തന്റെ പ്രഥമ ശ്ലൈഹിക സന്ദർശനത്തിനായി കാനഡയിലെ എഡ്മിന്റനിൽ എത്തുന്നു. സെപ്റ്റംബർ 1 ന് കാൽഗറി എയർപോർട്ടിലെത്തുന്ന പരി. ബാവാ തിരുമേനിയെ എഡ്മിന്റൻ, കാൽഗറി ഇടവക വികാരിമാരും ജനങ്ങളും ചേർന്ന് സ്വീകരിക്കും. സെപ്റ്റംബർ 3 ന് എഡ്മണ്ടനിലെത്തുന്ന പരി. ബാവാ തിരുമേനിയ്ക്കും ഇടവക മെത്രാപ്പോലീത്താ അഭി. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിയ്ക്കും വമ്പിച്ച സ്വീകരണം നൽകും. വൈകിട്ട് 5.30 ന് പരി. ബാവാ തിരുമനസ്സിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഇതര സഭാ പ്രതിനിധികളും ജനങ്ങളും പങ്കെടുക്കും. സെപ്റ്റംബ്ര‍ 4 ന് ഞായറാഴ്ച വി. കുർബാനയ്ക്കു പരി. ബാവാ തിരുമനസ് മുഖ്യ കാർമ്മികത്വം വഹിക്കുന്നതായിരിക്കും.

1976 ൽ പരി. പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ എഡ്മിന്റൻ ഓർത്തഡോക്സ് പളളി കാനഡയിലെ ആദ്യത്തെ ദേവാലയമാണ്. എഴുപതുകളുടെ ആരംഭത്തിൽ ഇവിടെ എത്തിയ സഭാ മക്കൾ മറ്റ് സഭാ വിഭാഗങ്ങളോടൊത്ത് പ്രാർഥന കൂട്ടായ്മ ആരംഭിച്ചു. 1976 പരി. പരുമല തിരുമേനിയുടെ നാമത്തിൽ അഭി. തോമസ് മാർ മക്കോറിയോസ് തിരുമേനി ഇതിനെ അമേരിക്കൻ ഭദ്രാസനത്തിലെ ഒരു കോൺഗ്രിഗേഷനാക്കി. 1987 ൽ ഇടവകയ്ക്ക് സ്വന്തമായി ദേവാലയം വാങ്ങി. ആരംഭത്തിൽ 40 വീട്ടുകാർ മാത്രമായിരുന്ന ഇടവക ഇപ്പോൾ 110 കുടുംബങ്ങളായി വളർന്നു. ഇടവക ആരംഭിച്ചതിന്റെ 40-ാം വർഷം ആഘോഷിക്കുന്ന ഈ വർഷം പരി. ബാവാ തിരുമനസിന്റെ സാന്നിദ്ധ്യം ഇടവക ജനങ്ങൾക്ക് സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും ഒരു അവസരം കൂടിയാണ്. വികാരി റവ. ഫാ. ഷിബു വർഗീസ്, ട്രസ്റ്റി ജോർജ് മാത്യു, സെക്രട്ടറി ബോബി മാത്യു, കൺവീനർ വർക്കി ജോൺ എന്നിവരുടെ നേതൃത്വത്തിൽ പരി. ബാവായെ സ്വീകരിക്കുന്നതിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

വാർത്ത ∙ ബോബി മാത്യു സെക്രട്ടറി

Your Rating: