Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് ഊഷ്മള വരവേൽപ്പ്

bAVAwELCOME

ഡാലസ്∙ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട, ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ സന്ദർശിക്കുന്നു. ഡാലസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേർന്ന ബാവായെ വെരി. റവ. ജോൺ വർഗീസ് കോർ എപ്പിസ്കോപ്പാ(കത്തീഡ്രൽ വികാരി), റവ. ഫാ. പോൾ തോട്ടക്കാട്ട്(വികാരി. മാർ ഗ്രീഗോറിയോസ് ചർച്ച്, മെസ്കിറ്റ്), അച്ചു ഫിലിപ്പോസ്(ഭദ്രാസന കൗൺസിൽ മെമ്പർ), കമാണ്ടർ വർഗീസ് ചാമത്തിൽ, ബാബു സി. മാത്യു(വൈസ് പ്രസിഡന്റ്, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ) ജോസഫ് ജോർജ് (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ, പളളി ഭരണസമിതിയും ഇടവകാംഗങ്ങളും ചേർന്ന് ഊഷ്മള വരവേൽപ്പ് നൽകി.

കഴിഞ്ഞ ഒരു മാസത്തിലധികമായി അമേരിക്കയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച ശ്രേഷ്ഠ ബാവാ, 10 ദിവസത്തെ സന്ദർശനത്തിനാണ് ഡാലസിൽ എത്തിച്ചേർന്നത്. 24നു ബുധനാഴ്ച വൈകിട്ട് 7ന് കത്തീഡ്രൽ ദേവാലയത്തിൽ സന്ധ്യാ പ്രാർഥനയ്ക്കുശേഷം ബാവാ തിരുമനസുകൊണ്ട് വചന പ്രഘോഷണം നടത്തും. 28 നു ഞായറാഴ്ച ശ്രേഷ്ഠ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ വി. കുർബാന അർപ്പണവും നടക്കും.

2009 ലാണ് ശ്രേഷ്ഠ ബാവാ ഇതിനു മുൻപു ഡാലസ് സന്ദർശിച്ചത്. ബാവായുടെ സന്ദർശനത്തിനാവശ്യമായ ക്രമീകരണങ്ങൾ വികാരി വെരി. റവ. ജോൺ വർഗീസ് കോർ എപ്പിസ്കോപ്പായുടേയും സെക്രട്ടറി ബാബു കുര്യാക്കോസിന്റെയും നേതൃത്വത്തിൽ പളളി ഭരണ സമിതി പൂർത്തീകരിച്ചു വരുന്നു. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

വാർത്ത∙ മാർട്ടിൻ വിലങ്ങോലിൽ

Your Rating: