Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെൽവുഡ് സിറോ മലബാർ കത്തീഡ്രലിൽ എട്ടുനോമ്പ് തിരുനാൾ മഹാമഹം

ettunobuthirunal-pic

ഷിക്കാഗോ∙ ബെൽവുഡ് സിറോ മലബാർ കത്തിഡ്രലിനോട് അനുബന്ധമായി പണിതീർത്തിരിക്കുന്ന അതിമനോഹരമായ ഗ്രോട്ടോയിൽ, പരിശുദ്ധ കന്യകാ മാതാവിന്റെ പിറവി തിരുനാൾ സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കും. പൗരസ്ത്യ സഭാ പാരമ്പര്യങ്ങളിൽ എട്ടുനോമ്പ് എന്ന പേരിൽ പുരാതന കാലം മുതൽ ആഘോഷിച്ചുപോരുന്ന മാതാവിന്റെ ജനനത്തിരുന്നാൾ ക്രൈസñവ വിശ്വാസ സംഹിതയുടെ ഓർമ്മപുതുക്കൽ കൂടിയാണ്.

പരിശുദ്ധ അമ്മയെപ്പോലെ വിശ്വാസത്തിന്റെ മാതൃകയായിത്തീരാനും ദൈവ കൃപയാൽ നിറയാനും ഈ തിരുനാൾ നമുക്ക് അവസരമൊരുക്കുന്നു. ഭക്തിസാന്ദ്രമായ വിശുദ്ധബലിയർപ്പണം, ആത്മീയത നിറഞ്ഞ പ്രഭാഷണങ്ങൾ, പ്രാർത്ഥനാനിർഭരമായ തിരിപ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ തിരുനാളിന്റെ പ്രത്യേകതകളാണ്. ഈ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് അനുഗ്രഹീതരാകുവാൻ ഏവരേയും ക്ഷണിക്കുന്നു.

സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ വൈകിട്ട് 7 ന് വിശുദ്ധ കുർബാന, നൊവേന, കൊന്തപ്രദക്ഷിണം എന്നിവയുണ്ടായിരിക്കും.
സെപ്റ്റംബർ 8നു വൈകിട്ട് 7നു വിശുദ്ധ കുർബാന, പ്രസംഗം, ലദീഞ്ഞ്, വാദ്യമേളങ്ങളോടെ ഗ്രോട്ടോയിലേക്ക് കൊന്തപ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

ഷിക്കാഗോ സിറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികനായിരിക്കും. വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫ് എസ്.ഡി.ബി എന്നിവർ സഹകാർമികരായിരിക്കും. തെനിയപ്ലാക്കൽ കുടുംബമാണ് പ്രസുദേന്തി.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: