Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോമാ ഷിക്കാഗോ വൈസ് പ്രസിഡന്റ് ബിജി ഇടാട്ടിനെ അനുമോദിച്ചു

foma-chicago

ഷിക്കാഗോ∙ ഫോമയുടെ 2016- 18 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ഷിക്കാഗോ റീജണൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജി ഫിലിപ്പ് ഇടാട്ടിനെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഓഗസ്റ്റ് 28നു ഞായറാഴ്ച വൈകിട്ട് അദ്ദേഹത്തിന്റെ വസതിയിൽ കൂടിയ വിജയാഘോഷ പരിപാടിയിൽ അനുമോദിച്ചു. മയാമിയിലെ ഡ്യുവൽ ബീച്ച് റിസോർട്ടിൽ നടന്ന ഫോമയുടെ അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷനിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഷിക്കാഗോ മലയാളികൾ തന്നിലർപ്പിച്ച വിശ്വാസം ഒരു അംഗീകാരമായി കാണുന്നുവെന്നു ബിജി ഇടാട്ട് പറഞ്ഞു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട രണ്ടുവർഷക്കാലം ഫോമ ഷിക്കാഗോ റീജിയൻ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും, 2018ൽ ഷിക്കാഗോയിൽ നടക്കുന്ന ഫോമാ നാഷണൽ കൺവൻഷൻ ഒരു ചരിത്ര സംഭവമായി മാറ്റുമെന്നും എല്ലാ പ്രവർത്തനങ്ങൾക്കും ഷിക്കാഗോയിലെ ഫോമാ പ്രവർത്തകരുടേയും അഭ്യുദയകാംക്ഷികളുടേയും സുഹൃത്തുക്കളുടേയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

യോഗത്തിൽ ഫോമയുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നാഷണൽ കമ്മിറ്റി മെമ്പർ പീറ്റർ കുളങ്ങര, മുൻ ഫോമ നാഷണൽ വൈസ് പ്രസിഡന്റ് സ്റ്റാൻലി കളരിക്കമുറി, ഫോമ മുൻ നാഷണൽ കമ്മിറ്റി മെമ്പർ ഡോ. സാൽബി പോൾ ചേന്നോത്ത്, ജോർജ് മാത്യു (ബാബു), ബിജു ഫിലിപ്പ്, ജോൺ പാട്ടപ്പതി, ടോമി അംബേനാട്ട്, ബിജി സി. മാണി, ഹെറാൾഡ് ഫിഗുരേദോ, ജോസ് ആന്റണി പുത്തൻവീട്ടിൽ, സിനു പാലയ്ക്കത്തടം, രാജു നെടിയകാലായിൽ, ഷാജി എടാട്ട്, ജീൻ പുത്തൻപുരയ്ക്കൽ, ബിജു തോമസ്, സച്ചിൻ സാജൻ, സാജൻ ഉറുമ്പിൽ, വർക്കി സാമുവേൽ, സജി വെള്ളറയ്ക്കൽ, തോമസ് വിരുത്തിക്കുളങ്ങര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: