Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് ബിഷപ്പ് കെവിൻ ജെ. ഫാറൽ വത്തിക്കാനിലേക്ക്

bishop11

ഡാലസ് ∙ ഡാലസ് ബിഷപ്പ് കെവിൻ ജെ. ഫാറലിനെ വത്തിക്കാനിൽ പുതിയതായി രൂപീകരിച്ച ‘ഫാമിലി ആന്റ് ലൈഫ്’ ഓഫിസിന്റെ ചുമതലയിൽ പോപ് ഫ്രാൻസിസ് നിയമിച്ചതായി വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 17 നാണ് നിയമനോത്തരവ് പുറപ്പെടുവിച്ചത്.

ലോക ജനസംഖ്യയിൽ 1.2 ബില്യൻ വരുന്ന കത്തോലിക്കാ കുടുംബങ്ങളിൽ വിവാഹ– കുടുംബ ജീവിതത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുക എന്ന പൊലീസിന്റെ പ്രത്യേക താൽപര്യമാണ് പുതിയ ഓഫിസ് രൂപീകരിക്കുന്നതിന് പ്രേരിപ്പിച്ച ഘടകം.

bishop102

വിവാഹത്തിന്റേയും കുടുംബ ജീവിതത്തിന്റേയും പ്രസക്തി കത്തോലിക്കാ സഭയിൽ മാത്രമല്ല. സമൂഹത്തിലും നഷ്ടപ്പെട്ടു വരുന്നതു ആശങ്കാ ജനകമാണ്. ഈ വിപത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പുതിയ സ്ഥാന ലബ്ധിയിൽ പോപ്പിനു നന്ദി പ്രകാശിപ്പിക്കുന്നതിനായി ഓഗസ്റ്റ് 17 ബുധനാഴ്ച വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ബിഷപ്പ് കെവിൻ പറഞ്ഞു.

2007 മാർച്ച് 6 നായിരുന്നു ഡാലസ് ഡയോസിസിന്റെ 7–ാം ബിഷപ്പായി കെവിൻ ഫാറലിനെ പോപ്പ് നിയമിച്ചത്. 2007 മേയ് 1 ന് പോപ്പ് ബനഡിക്റ്റ് XVI ഡാലസ് സന്ദർശനം നടത്തിയിരുന്നു.

ബിഷപ് കെവിൻ ഡയോസിസിൽ ചുമതലയേൽക്കുമ്പോൾ 9,47,000 കത്തോലിക്ക വിശ്വാസികളാണുണ്ടായിരുന്നതെങ്കിൽ, വിവിധ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ കത്തോലിക്ക വിശ്വാസികൾ ഡയോസിസിൽ എത്തിയതോടെ അംഗ സംഖ്യ 1.3 മില്യനായി ഉയർന്നു.

പത്ത് വർഷത്തോളം ഡാലസിൽ നിന്നും ലഭിച്ച സ്നേഹവും സ്നേഹിതരേയും വിട്ടു പോകേണ്ടി വന്നതിൽ വേദനയുണ്ടെന്നും പുതിയതായി ലഭിച്ച സ്ഥാനത്ത് കാര്യക്ഷമമായി പ്രവർത്തിക്കുവാൻ എല്ലാവരുടേയും പ്രാർഥനയും ബിഷപ്പ് അഭ്യർത്ഥിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: