Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എയുടെ മെംബർഷിപ് ക്യാംപെയിനു തുടക്കം

bjp-usa-campaign4

ന്യൂയോർക്ക്∙ കെൻസികോ ടാം പ്ലാസയിൽ നടന്ന ഇന്ത്യ ഹെറിറ്റേജ് ഡേയിൽ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ മെംബർഷിപ് ക്യാംപെയിനു ന്യൂയോർക്ക് കൺവീനർ ശിവദാസൻ നായരുടെ നേതൃത്വത്തിൽ ഉജ്ജ്വല തുടക്കം കുറിച്ചു. വിവിധ തുറകളിൽപ്പെട്ട ആളുകൾ ഒഎഫ് ബിജെപിയിൽ ചേർന്ന് പ്രവാസികളുടെ പ്രശ്നങ്ങളിലും അതുപോലെ ഭാരതത്തിലെ വിവിധ വികസനോന്മുഖ പദ്ധതികളിലും പങ്കു ചേരാൻ താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നു.

bjp-usa-campaign2

ബൂത്ത് സന്ദർശിച്ച പ്രമുഖരിൽ വിവിധ കമ്മ്യൂണിറ്റി നേതാക്കളെ കൂടാതെ വെസ്റ്റ് ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവ് റോബ് ആസ്റ്ററിനോ, ഇന്ത്യൻ കൗൺസിൽ ജനറൽ റീവ ഗാംഗുലി ദാസ് എന്നിവരുമുണ്ട്. ഒഎഫ് ബിജെപി ദേശീയ യൂത്ത് കൺവീനർ ഹാരി സേഥി, ദീപ് ഭട്ട്, ദേശീയ സോഷ്യൽ മീഡിയ കോ കൺവീനർ ഡോ ജയശ്രീ നായർ, മറ്റു ന്യൂയോർക്ക് കാര്യകർത്താക്കളായ രഘുവരൻ നായർ, അസീം തിവാരി, പ്രിയംവദ ത്രിവേദി എന്നിവരും ക്യാമ്പയിൻ വിജയത്തിനായി ശിവദാസൻ നായർക്കൊപ്പം പ്രവർത്തിച്ചു.

bjp-usa-campaign3

കൂടുതൽ അംഗബലത്തോടെ ഒഎഫ് ബിജെപിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനും സാധാരണക്കാരിലേക്കെത്തിക്കാനുമാണ് ശ്രമം എന്ന് ശിവദാസൻ നായർ പറഞ്ഞു. തുടർന്നും ന്യൂയോർക്കിലെ വിവിധ മേഖലകളിൽ ഇതുപോലെയുള്ള കാംപെയിനുകൾ നടത്താൻ പരിപാടിയുണ്ട്. സെപ്റ്റംബർ 10 നു ക്വീൻസിൽ നടക്കുന്ന ഹിന്ദു യൂണിറ്റി ഡേയിൽ ഒാഫ് ബിജെപിയുടെ മെംബർഷിപ് ക്യാംപെയിൻ ബൂത്ത് ഉണ്ടാവും.

bjp-usa-campaign

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: