Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോൺ പിച്ചാപ്പിള്ളിയുടെ പുസ്തകം പ്രകാശനം ചെയ്തു

book-release

ഡാലസ്∙ എഴുത്തുകരനും ഗാനരചയിതാവുമായ ഫാ. ജോൺ പിച്ചാപ്പിള്ളിയുടെ ഏറ്റവും പുതിയ പുസ്തകമായ ഇഗ്നൈറ്റ് യുവർ സ്പിരിറ്റിന്റെ (Ignite your spirit) പ്രകാശനം നടന്നു.

ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ് പ്രമുഖ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ബിനോയി സെബാസ്റ്റ്യനു സമർപ്പിച്ചുകൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്.

മനുഷ്യസ്നേഹവും സാധാരണ മനുഷ്യന്റെ വിശ്വാസ സ്വാതന്ത്യ്രവും ഉയർത്തിപ്പിടിക്കുന്ന രചനകളാണ് ഫാ. പിച്ചാപ്പിള്ളിയുടേതെന്ന് ഡോ. യേശുദാസ് അഭിപ്രായപ്പെട്ടു. മഹാരഥന്മാർ നേതൃത്വം നൽകിയിട്ടുള്ള ഏതൊരു ചിന്തയും മനുഷ്യന്റെ ആത്യന്തീകമായ സ്നേഹത്തെയും സഹകരണത്തെയുമാണ് സുചിപ്പിച്ചിട്ടുള്ളത്. ഫാ. പിച്ചാപ്പിള്ളിയുടെ ഗാനങ്ങളിലും പുസ്തകങ്ങളിലുമെല്ലാം ഇത്തരം നിലപാടുകളാണുള്ളതെന്ന് അദേഹം പറഞ്ഞു.

കാൽ നൂറ്റാണ്ടിലേറെ കാലമായി കേരളത്തിന്റെ സാംസ്ക്കാരിക സാമുദായിക ഭൂമിക വിട്ടു പ്രവാസത്തിൽ ജീവിക്കുമ്പോഴും സ്വന്തം മണ്ണിന്റെ സാംസ്ക്കരിക സ്വത്വം ഉൾകൊണ്ട ദർശനങ്ങളാണ് ഫാ. പിച്ചാപ്പിള്ളിയുടെ അക്ഷരങ്ങളിൽ നിറഞ്ഞു നിൽക്കുന്നതെന്ന് ബിനോയി സെബാസ്റ്റ്യൻ പറഞ്ഞു. അദ്ദേഹത്തിന്റെ രചനകൾ ഒരേ സമയം അശ്വാസദായകവും ഏകാന്തതകളിലും ദുരന്തങ്ങളിലും ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരെ മുന്നോട്ടു നയിക്കുന്ന നേർദീപങ്ങളുമാണ്.

യേശുവിന്റെ വാക്കുകളും സമാനതയില്ലാത്ത ത്യാഗജീവിതവുമാണ് തന്റെ എഴുത്തിന്റെ ചോദനമെന്ന് മറുപടി പ്രസംഗത്തിൽ ഫാ. പിച്ചാപ്പിള്ളി പറഞ്ഞു. ആംഗലേയ ഭാഷയിൽ എഴുതിയ ഈ പുസ്തകത്തിന്റെ പ്രസാധകർ മുംബെ സെന്റ പോൾസ് പബ്ളിക്കേഷൻസാണ്. യേശുദാസ് പാടിയ ആറ് ഭക്തിഗാന ആൽബങ്ങളുടെ രചന ഫാ.പിച്ചാപ്പിള്ളിയാണ് നിർവ്വഹിച്ചിട്ടുള്ളത്.
 

Your Rating: