Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോസ്റ്റണ്‍ യാക്കോബായ പള്ളിയിൽ പരി.യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍

silvaniyos

ബോസ്റ്റൺ∙സെന്‍റ് ബേസിൽ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവല്‍ പിതാവായ പരി.യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍ സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ ആഘോഷിക്കും. ക്നാനായ ഭദ്രാസനാധിപന്‍ ഡോ. അയൂബ് മാര്‍ സില്‍വാനിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.
വെള്ളിയാഴ്ച വൈകിട്ട് 6.30ന് കൊടിയേറ്റ്, ഏഴിനു സന്ധ്യാപ്രാര്‍ത്ഥന, എട്ടിനു സുവിശേഷ പ്രസംഗം- ഡീക്കന്‍. വിവേക് അലക്സ്‌. ഒൻപതിന് ആശീര്‍വാദം.

ശനിയാഴ്ച രാവിലെ ഒൻപതിന് പ്രഭാതപ്രാര്‍ത്ഥന, 10ന് അയൂബ് മാര്‍ സില്‍വാനിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.തുടര്‍ന്ന് ഇടവക വികാരിയായി ചുമതലയേല്‍ക്കുന്ന ഫാ. അനു വര്‍ഗീസിന് അനുമോദനം. 12ന് പ്രദക്ഷിണം. 12.30ന് ആശീര്‍വാദം, നേര്‍ച്ച. ഒരുമണിക്ക് കൊടിയിറക്ക്‌. പെരുന്നാളാഘോഷ പരിപാടികള്‍ക്കു വികാരി. ഫ. ഗീവര്‍ഗീസ് ജേക്കബ്‌ ചാലിശ്ശേരി നേതൃത്വം നല്‍കും.

വാര്‍ത്ത∙ ഡീക്കന്‍. റോയ് വര്‍ഗീസ്‌ തുണ്ണാല്‍. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.