Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രംപ്ടൻ മലയാളി സമാജം ഇന്ത്യൻ സ്വതന്ത്യ്രദിനാഘോഷങ്ങൾ ഓഗസ്റ്റ് 20ന്

brampton_indipendaneday_pic

ബ്രാംപ്ടൺ∙ഇന്ത്യൻ ദേശീയതയിലും സംസ്കാരത്തിലും അടിയുറച്ചു പ്രവർത്തിച്ചു വരുന്ന കാനഡയിലെ ദേശസ്നേഹികളുടെ പ്രസ്ഥാനമായ ബ്രംപ്ടൻ മലയാളി സമാജം പതിവു പോലെ ഈ വർഷവും ഇന്ത്യൻ സ്വതന്ത്യ്രദിനം ആഘോഷിക്കുന്നു. ഈ വരുന്ന ശനിയാഴ്ച വൈകിട്ട് 6.30നു 10245 Kennedy Road ലുള്ള സമാജം സെന്ററിലാണ് ലളിതവും ഹ്രസ്വവുമായ ആഘോഷങ്ങൾ സമാജം സംഘടിപ്പിക്കുന്നത്.

ശൗര്യചക്ര പുരസ്കാരം നൽകി രാജ്യം ആദരിച്ച മലയാളി ലെഫ്റ്റനന്റ് ഇ.കെ.നിരഞ്ജൻ ഉൾപ്പെടെയുള്ള ധീര യോദ്ധാക്കളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് കനേഡിയൻ മലയാളികളുടെ ദേശസ്നേഹത്തിന്റെ മായാത്ത മുഖമുദ്രയായി ബ്രംപ്ടൻ മലയാളി സമാജത്തിനു വേണ്ടി അനിത മാത്യു ചിട്ടപ്പെടുത്തി ബെന്നി ആന്റണി ആലപിച്ചു മലയാള മയൂരം ടിവി നിർമ്മിച്ച ‘ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ്‘ എന്ന ദേശഭക്തി കാവ്യത്തിന്റെ ദൃശ്യാവിഷ്കാരം സമാജം ഈ വർഷത്തെ സ്വാതന്ത്യ്രദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രസ്നേഹികൾക്കായി സമർപ്പണം ചെയ്യുന്നതാണ്.

ഓഗസ്റ്റ് 20 ശനിയാഴ്ച വൈകിട്ട് ആറര മണിക്ക് ആരംഭിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ ദേശസ്നേഹികളെയും അവരുടെ ബന്ധുക്കളെയും സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: