Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൂസ് മൺറോയുടെ സോണോറാൻ ലൈറ്റ് ഷോ ശ്രദ്ധേയമായി

അരിസോണ∙കളരി വിളക്ക്  തെളിഞ്ഞതാണോ ? കൊന്ന മരം പൂത്തുലഞ്ഞതാണോ ? മാനത്തൂന്നെങ്ങാനും വന്നതാണോ ? കുന്നത്ത് സൂര്യൻ ഉദിച്ചതാണോ ? ഉത്തരം ഇതൊന്നുമല്ല , മനുഷ്യന്റെ ക്രിയേറ്റിവിറ്റി . ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവനു വരദാനമായി ദൈവം നൽകിയ ഒന്നാണ് ക്രിയേറ്റിവിറ്റി , സംഗീതത്തിൽ മാസ്‌മരത്ത നൽകുന്ന , എ.ആർ.റഹ്മാനെ പോലെ, മാജിക്കിൽ അത്ഭുതം തീർക്കുന്ന ഡേവിഡ് കോപ്പർഫീൽഡിനെ പോലെ, ഗ്ലാസിൽ വിസ്മയം തീർത്ത ചിച്ചൂലിയെ പോലെ ഇതാ വേറൊരു കലാകാരൻ , ബ്രൂസ് മൺറോ ! 1959 ഇൽ ജൂൺ 2 നു ലണ്ടനിൽ ജനിച്ച ഇദ്ദേഹം ബ്രെയിൻ ട്രീ ടെക്‌നിക്കൽ കോളേജിൽ നിന്നും ഡിസൈൻ ആദ്യ പാഠം പഠിക്കുകയും പിന്നീട് പെയിന്റിംഗ് ഇൽ ശ്രദ്ധ തിരിക്കുകയും ചെയ്തു.

1985 ൽ തന്റെ സിഡ്നി യാത്രയിൽ ആണ് തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഇല്ല്യൂമിനേഷൻ ഡിസ്പ്ലേ ബിസിനസ് തുടങ്ങുന്നത് . പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല തനിക്കു . സോണോറാൻ ലൈറ്റ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ സൃഷ്ടി അപാരം തന്നെ. വാട്ടർ ബോട്ടിലിൽ വെള്ളം നിറച്ച് അതിൽ ഒപ്റ്റിക് ഫൈബർ ലൈറ്റ്  തെളിയിക്കുന്ന ഈ കരവിരുത് സമ്മതിക്കാതെ വയ്യ . ഒരു സെക്കന്റ് തെളിയുന്ന ഈ ലൈറ്റ് കാമറയിൽ പകർത്തുക എന്നത് വളരെ ശ്രമകരം ആയിരുന്നു . അരിസോണയിലെ നൂറേക്കർ ഗാർഡനിൽ  ഒരുക്കിയ സോണോറാൻ ലൈറ്റ് ഷോ കാണാൻ ജനങ്ങളുടെ വലിയ തിരക്കായിരുന്നു .

വാർത്ത∙ സതീഷ് പദ്മനാഭൻ
 

Your Rating: