Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ്കുട്ടി ബ്രദർ ന്യൂയോർക്കിൽ ശുശ്രൂഷിക്കുന്നു

brother-thomaskutty

ന്യൂയോർക്ക്∙ കോട്ടയം ആസ്ഥാനമായ സ്വർഗ്ഗീയ വിരുന്നിന്റെ (ഹെവൻലി ഫീസ്റ്റ്) പാസ്റ്ററും അനുഗ്രഹീത ദൈവവചന അധ്യാപകനുമായ ബ്രദർ തോമസ്കുട്ടി ഏബ്രഹാം ഈയാഴ്ച ന്യൂയോർക്കിൽ ദൈവവചനം ശുശ്രൂഷിക്കുകയും രോഗികൾ, വിവിധ ആവശ്യങ്ങളാൽ ഭാരപ്പെടുന്നവർ എന്നിവർക്കായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഓഗസ്റ്റ് 13,14 (ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 9.30-നും ഓഗസ്റ്റ് 13-നു ശനിയാഴ്ച വൈകിട്ട് 6.30-നും നടക്കുന്ന പ്രത്യേക ദൈവ വചന രോഗസൗഖ്യ വിടുതൽ ശുശ്രൂഷയിൽ തോമസ്കുട്ടി ബ്രദർ ശുശ്രൂഷിക്കുന്നു.

ന്യൂയോർക്കിലെ കേരളാ സെന്ററിൽ (1824 ഫെയർഫാക്സ് സ്ട്രീറ്റ്, എൽമോണ്ട ്, ന്യൂയോർക്ക്) നടക്കുന്ന ഈ അനുഗ്രഹീത മീറ്റിംഗിലേക്ക് ജാതിമത സഭാ വ്യത്യാസമില്ലാതെ ഏവർക്കും സ്വാഗതം. ഇക്കഴിഞ്ഞയാഴ്ച തോമസ്കുട്ടി ബ്രദറിന്റെ ഹൂസ്റ്റൺ മീറ്റിംഗിൽ പങ്കെടുത്ത അനേകർക്ക് വളരെ അനുഗ്രഹം ആയിരുന്നു.

1997-ൽ കോട്ടയത്ത് നടന്ന ആമോസ് സിംഗിന്റെ മീറ്റിംഗിൽ ക്രിസ്തുവിനെ സ്വീകരിച്ച ബ്രദർ തങ്കു സ്വന്തം ഭവനത്തിൽ ആരംഭിച്ച ചെറിയ പ്രാർത്ഥനാ യോഗമാണ് കഴിഞ്ഞ 19 വർഷത്തിലധികമായി കേരളത്തിലും, ലോകരാജ്യങ്ങളിലുമായി പടർന്നു പന്തലിച്ച സ്വർഗ്ഗീയവിരുന്ന് സഭയായി മാറിയത്.

കേരളത്തിലെ എല്ലാ പട്ടണങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ഇംഗ്ലണ്ട ്, കാനഡ, ജർമനി, റോം എന്നീ രാജ്യങ്ങളിൽ അതിവേഗം വളരുന്ന സഭകളിൽ ഒന്നാണ് സ്വർഗ്ഗീയ വിരുന്ന്.

വിവിധ ഗൾഫ് രാജ്യങ്ങളിലെ സഭകളെ പോലെ അമേരിക്കയിലെ ഹെവൻലി ഫീസ്റ്റിന്റെ പ്രധാന സഭയും, ആസ്ഥാനവുമായ ന്യൂയോർക്ക് ഹെവൻലി ഫീസ്റ്റ് വളരെ ചുരുങ്ങിയ കാലംകൊണ്ട ് അതിവേഗം വളർന്നുകഴിഞ്ഞു.

കോട്ടയത്ത് സ്വർഗ്ഗീയ വിരുന്നിൽ ബ്രദർ തങ്കുവിന്റേയും ബ്രദർ തോമസ്കുട്ടിയുടേയും പ്രത്യേക ആത്മീക ശിക്ഷണത്തിൽ പരിശീലനം ലഭിച്ച ശുശ്രൂഷകരാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സ്വർഗ്ഗീയ വിരുന്നിന്റെ സഭയ്ക്ക് നേതൃത്വം നൽകുന്നത്.

2016 ജനുവരി ഒന്നിനു ലോകത്തിലെ ഏറ്റവും വലിയ രണ്ടാം ക്രിസ്തീയ പുതുവർഷ ആരാധന കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ സ്വർഗ്ഗീയ വിരുന്നിന്റെ നേതൃത്വത്തിൽ നടന്നു. നെഹ്റു സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ പുതുവർഷ ആരാധനയെ തുടർന്ന്, സ്വർഗ്ഗീയ വിരുന്നിന്റെ സീനിയർ ഫൗണ്ടിങ് പാസ്റ്റർ തങ്കു ബ്രദറിന്റെ മകന്റെ വിവാഹവും നടന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, മന്ത്രി മാത്യു ടി. തോമസ്, മുൻ മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, ഗണേഷ് കുമാർ, എം.എൽ.എമാരായ രാജു ഏബ്രഹാം, ഹൈബി ഈഡൻ, ജോസ് കെ. മാണി എം.പി, ആന്റോ ആന്റണി എം.പി, ജസ്റ്റീസ് കെ.ടി. തോമസ്, ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീം ഫൗണ്ട ർ റവ. ഡോ. പി.ജി. വർഗീസ്, വിവിധ ക്രൈസ്തവ സഭാ പ്രതിനിധികൾ, സാംസ്കാരിക പ്രമുഖർ, വിവിധ രാഷ്ടീയ നേതാക്കൾ എന്നിവർ അനുഗ്രഹീത വിവാഹശുശ്രൂഷയിൽ പങ്കെടുത്തു.

ന്യൂയോർക്കിൽ നടക്കുന്ന മീറ്റിംഗിലേക്ക് ജാതിമതസഭാ വ്യത്യാസമില്ലാതെ ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക്:www.theheavenlyfeast.org. 732 343 5094, 347 448 0714, 516 200 3229.

വാര്‍ത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: